ഫെെറ്റോ ന്യൂട്രിയൻസുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. അതു മാത്രമല്ല ഭീതി ഉണ്ടാക്കുന്ന ഹോർമോണുകളുടെ ഉത്പാദനത്തെ നിയന്ത്രിച്ചുനിറുത്താൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, സൊയാബീൻ എന്നിവ തലച്ചോറിന്റെ പ്രവർത്തനത്തെ കൂട്ടി ഓർമ്മ പ്രദാനം ചെയ്യുന്നു. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോ ന്യൂട്രിയൻസുകൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
കൊഴുപ്പ് കുറഞ്ഞതും ധാരാളം നാരുകൾ അടങ്ങിയതുമായിരിക്കണം രാത്രിഭക്ഷണം. മധുരം, പുളി, എരിവ് എന്നിവ കൂടുതലുള്ള ഭക്ഷണം നന്നല്ല. അത്താഴത്തിന് ശേഷം ഒരു ഗ്ളാസ് ഇളം ചൂടുപാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. ശരിയായ ഉറക്കം വളർച്ചയ്ക്കും, ബുദ്ധിവികാസത്തിനും അത്യാവശ്യമാണ്. ഉറക്കം തലച്ചോറിലെ കോശങ്ങൾക്ക് വിശ്രമം നൽകുകയും ഉണർവും ഉന്മേഷവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതിനാൽ 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക. ദിവസേന 30 - 45 മിനിട്ട് വ്യായാമം ചെയ്യുന്നത് മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. ഉത്കണ്ഠ കുറയുകയും ആത്മവിശ്വാസം ഉണർത്തുകയും ചെയ്യും.