pocso

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പൊലീസുകാരനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. വിജിലൻസിലെ ദിൽഷാദ് എന്ന പൊലീസുകാരനെതിരെയാണ് കേസെടുത്തത്. പത്ത് ദിവസം മുമ്പാണ് ട്രെയിനിൽ വച്ച് ദിൽഷാദ് കുട്ടിയെ ഉപദ്രവിച്ചത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടയിൽ രാത്രിയിലാണ് സംഭവം നടന്നത്. പ്രതിയായ പൊലീസുകാരനെ സസ്‌പെൻഡ് ചെ‌യ്‌തു.