weekly-prediction

അശ്വതി: പിതൃഗുണം അനുഭവപ്പെടും. ആരോഗ്യപരമായി ശ്രദ്ധിക്കണം. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ദുർഗാദേവിക്ക് നെയ്യ് വിളക്ക് നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


ഭരണി: ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. കർമ്മപുഷ്ടി ഉണ്ടാകും. വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. അസാധാരണ വാക് സാമർത്ഥ്യം പ്രകടമാക്കും. നരസിംഹമൂർത്തിക്ക് ചുവന്ന പുഷ്പങ്ങൾ കൊണ്ട് മാല, അർച്ചന ഇവ നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.


കാർത്തിക: കർമ്മരംഗത്ത് നേട്ടങ്ങൾക്ക് സാദ്ധ്യത. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. വിഷ്ണുവിന് തുളസിപൂവുകൊണ്ട് അർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


രോഹിണി: ഭാഗ്യപുഷ്ടിയും പിതൃഗുണവും അനുഭവപ്പെടും. മാതൃഗുണം ലഭിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ശ്രീകൃഷ്ണന് കദളിപഴം നിവേദിക്കുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

മകയീരം: ഇടവരാശിക്കാർക്ക് ഗൃഹവാഹനഗുണം ലഭിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. കർമ്മപുഷ്ടിയും സാമ്പത്തികനേട്ടവും കൈവരും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം അനുകൂലം. ശനിപ്രീതി വരുത്തുക. ബുധനാഴ്ച ദിവസം ഉത്തമം.


തിരുവാതിര: വിവാഹാലോചനകൾ വന്നെത്തും, പിതൃഗുണം അനുഭവപ്പെടും, വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. കണ്ടകശനികാലമായതിനാൽ തൊഴിൽപരമായി വളരെയധികം ശ്രദ്ധിക്കുക. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ കാര്യങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യണം. വിഷ്ണുസഹസ്രനാമം ജപിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


പുണർതം: മാതൃഗുണം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് അനുകൂല സമയം, വാഹനഗുണം ലഭിക്കും. കണ്ടകശനി കാലമായതിനാൽ വാഹനദോഷം, മാതൃകലഹം, ഇവയ്ക്ക് സാദ്ധ്യത. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തുക. ബുധനാഴ്ച ദിവസം ഉത്തമം.


പൂയം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. ചിലർ മനസിൽ ഇഷ്ടപ്പെടാത്ത രീതിയിൽ പെരുമാറും. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. ഭൂമി, വാഹനം ഗൃഹോപകരണങ്ങൾ ഇവ സമ്പാദിക്കാൻ അവസരം ഉണ്ടാകും. കർമ്മ ഗുണം ലഭിക്കും. ഹനുമാന് നാരങ്ങ, വെറ്റില മാല ചാർത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.


ആയില്യം: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. പിതൃഗുണം ഉണ്ടാകും. പിതൃസമ്പത്ത് ലഭ്യമാകും. മണ്ണാറശാലക്ഷേത്ര ദർശനം. വെള്ളിയാഴ്ച ദിവസം അനുകൂലം.


മകം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമം. ബുധനാഴ്ച ദിവസം ഉത്തമം.


പൂരം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. സന്താനഗുണം ഉണ്ടാകും. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. ഗരുഡക്ഷേത്രത്തിൽ ചേന സമർപ്പിക്കുക. കറുപ്പ് വസ്ത്രം ധരിക്കണം. ചൊവ്വാഴ്ച ദിവസം അനുകൂലം.

ഉത്രം: ധനലാഭം പ്രതീക്ഷിക്കാം. ചിങ്ങരാശിക്ക് മനഃസന്തോഷം ലഭിക്കും. വിവാഹകാര്യത്തിന് തീരുമാനം എടുക്കാൻ തടസം നേരിടും. തൊഴിൽ മേഖലയിൽ ചില പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. ശാസ്താക്ഷേത്ര ദർശനം അനുകൂലം. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


അത്തം: ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും,സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യപരമായി നല്ലകാലമല്ല. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഗവേഷണ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ തടസങ്ങൾ നേരിടും. ഭഗവതി ക്ഷേത്രദർശനം ഉത്തമം. ബുധനാഴ്ച ദിവസം ഉത്തമം.


ചിത്തിര: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കന്നിരാശിക്കാർക്ക് ആരോഗ്യപരമായി നല്ലകാലമല്ല. കണ്ടകശനികാലമായതിനാൽ ബിസിനസിൽ നഷ്ടം സംഭവിക്കും, സഹോദരസ്ഥാനീയർക്ക് രോഗാരിഷ്ടതകൾ ഉണ്ടാകും. വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.


ചോതി: സന്താനഗുണം ഉണ്ടാകും, സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. മാതാവിൽ നിന്നും ഗുണം ഉണ്ടാകും. സൽക്കാരങ്ങളിൽ പ്രിയം വർദ്ധിക്കും. ശാസ്താക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമം. ഞായറാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


വിശാഖം: സഹോദര ഗുണം പ്രതീക്ഷിക്കാം. കർമ്മഗുണം ലഭിക്കും. വിവാദപരമായ പ്രശ്നങ്ങളിൽ ഏർപ്പെടാതിരിക്കുക.സ്വന്തം ആഗ്രഹം നടപ്പിലാക്കാൻ ശ്രമിക്കും. നരസിംഹമൂർത്തിയ്ക്ക് ചുവന്ന പുഷ്പമാല, അർച്ചന ഇവ നടത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


അനിഴം: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. പിതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. ഞായറാഴ്ച വ്രതം. സൂര്യ നമസ്‌ക്കാരം, സൂര്യ ഗായത്രി പരിഹാരം. വെള്ളിയാഴ്ച ദിവസം പുതിയ പ്രവർത്തനങ്ങൾക്ക് നല്ലതല്ല.


കേട്ട: മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഏഴരശനികാലമായതിനാൽ ദമ്പതികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉണ്ടാകും.സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. സുബ്രഹ്മണ്യപ്രീതി വരുത്തുക. ബുധനാഴ്ച ദിവസം ഉത്തമം.


മൂലം: മാതൃഗുണം പ്രതീക്ഷിക്കാം. സഹോദര ഗുണം ഉണ്ടാകും. ശാരീരിക ക്ലേശത്തിന് സാദ്ധ്യത. ഏഴരശനികാലമായതിനാൽ വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. ഗരുഡക്ഷേത്രത്തിൽ ചേന സമർപ്പിക്കണം. കറുപ്പ് വസ്ത്രം ധരിക്കണം. വെള്ളിയാഴ്ച ദിവസം അനുകൂലം.


പൂരാടം: മാതൃ ഗുണം, മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. ഏഴരശനികാലമായതിനാൽ തൊഴിൽ തടസം അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് ശനിപ്രീതി വരുത്തണം. ഭഗവതിയ്ക്ക് അഷ്‌ടോത്തര അർച്ചന, കടുംപായസം ഇവ ഉത്തമം. ഞായറാഴ്ച ദിവസം അനുകൂലം.


ഉത്രാടം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഏഴരശനികാലമായതിനാൽ തൊഴിൽക്‌ളേശം ഉണ്ടാകും. വിവാഹത്തിന് അനുകൂല സമയം. സ്വജനങ്ങൾ സൗഹൃദം പുലർത്തും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, നരസിംഹമൂർത്തിക്ക് ചുവന്ന പുഷ്പങ്ങൾകൊണ്ട് മാല, അർച്ചന ഇവ നടത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


തിരുവോണം: കർമ്മസംബന്ധമായി പുരോഗതിയും സാമ്പത്തികനേട്ടവും അനുഭവപ്പെടും. ശത്രുക്കളെ പരാജയപ്പെടുത്താൻ കഴിയും. ഏഴരശനികാലമായതിനാൽ ജോലി തടസം അനുഭവപ്പെടും. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തുക. ഞായറാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


അവിട്ടം: മാതൃഗുണം ലഭിക്കും. ധനനഷ്ടം ഉണ്ടാകും. മുൻകോപം നിയന്ത്രിക്കണം. ശാരീരിക അസുഖങ്ങൾ ഉണ്ടാകും, സംസാരത്തിൽ നിയന്ത്രണം പാലിക്കണം. ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരം. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. വെള്ളിയാഴ്ച ദിവസം പുതിയ പ്രവർത്തനങ്ങൾക്ക് നല്ലതല്ല.


ചതയം: സാമ്പത്തിക നേട്ടത്തിനു സാദ്ധ്യത. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. വിഷ്ണുക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഉത്തമം. ബുധനാഴ്ച ദിവസം ഉത്തമം.

പൂരുരുട്ടാതി: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും, സന്താനഗുണം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ഗണപതിക്ക് കറുകമാല. വെള്ളിയാഴ്ച ദിവസം അനുകൂലം.


ഉത്രട്ടാതി: സന്താനങ്ങൾ മുഖേന മനഃസന്തോഷം ഉണ്ടാകും. ഗൃഹവാഹനാദി ഗുണം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. ശാസ്താവിന് ഭസ്മാഭിഷേകം. ഞായറാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.


രേവതി: മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. കണ്ടകശനികാലമായതിനാൽ തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. സഹോദരഗുണം ഉണ്ടാകും. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.