news

1. മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണത്തിന് ഹൈക്കോടതി സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച്. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം. റവന്യൂ അനുമതി ഇല്ലാതെ ആണ് പഞ്ചായത്ത് നിര്‍മ്മാണം നടത്തിയത്. ഭൂമി ടാറ്റ കമ്പനിയുടേത് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് 2010-ലെ ഹൈക്കോടതി വിധിയുടെ ലംഘനമെന്നും സര്‍ക്കാര്‍

2. ഹൈക്കോടതി നടപടി, രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് എതിരെ സബ് കളക്ടര്‍ രേണു രാജ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെ. പഞ്ചായത്തിന് പാര്‍ക്കിംഗ് അനുമതിയ്ക്ക് വേണ്ടിയാണ് ഭൂമി നല്‍കിയത് എന്നും കമ്പനി. സര്‍ക്കാരിന്റെ ഉപഹര്‍ജിയും സി.പി.ഐ നേതാവ് ഔസേപ്പിന്റെ ഹര്‍ജിയും ഒരുമിച്ച് പരിഗണിക്കും.

3. നാട്ടുകാര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും മുന്നില്‍ വച്ച് എം. എല്‍.എ തനിക്ക് എതിരെ മോശം പരാമര്‍ശം നടത്തി എന്നും സത്യവാങ്മൂലത്തില്‍ സബ്കളക്ടര്‍ രേണു രാജ്. നിലവില്‍ പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മ്മാണത്തെ കുറിച്ചുള്ള വിവരങ്ങളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റോപ്പ് മെമ്മോ നല്‍കിയതിന് ശേഷവും നിര്‍മ്മാണം തുടര്‍ന്നതിനെ കുറിച്ചും വിശദീകരണം ഉണ്ട്. നിര്‍മ്മാണം നടത്തിയത് അറിഞ്ഞില്ലെന്ന് ഹൈക്കോടതിയില്‍ ടാറ്റ കമ്പനി

4. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണി പറഞ്ഞ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനായി നൂറ് ശതമാനത്തില്‍ അധികം പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് 85 ശതമാനത്തില്‍ അധികം ഫലപ്രാപ്തി ഉണ്ടായി. ലോകത്ത് ഇന്ത്യ മുന്നേറുകയാണ്. കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്ക് തന്ത്ര പ്രധാന ചുമതലകള്‍ നല്‍കി എന്നും 16ാം ലോക്സഭയിലെ അവസാന പ്രസംഗത്തില്‍ പ്രധാനമന്ത്രി

5. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന് എതിരായ കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് പി.ജയരാജനും ടി.വി രാജേഷുമെന്ന് കുറ്റപത്രം. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിര്‍ദ്ദേശം. കൊലപാതകത്തിന് കാരണം പെട്ടെന്നുള്ള പ്രകോപനം അല്ല. കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന എന്നും അതിന് ദൃക്സാക്ഷികള്‍ ഉണ്ടെന്നും സി.ബി.ഐ

6. അതിനിടെ, ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജന്‍. ഒരു കേസ് വരുമ്പോഴേക്കും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി. ജയരാജന്‍ മാറേണ്ട കാര്യമില്ല. രാഷ്ട്രീയ എതിരാളികള്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കേണ്ട കാര്യം സി.പി.എമ്മിന് ഇല്ലെന്നും മന്ത്രി. സി.ബി.ഐ നീക്കം, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം എന്നും വിലയിരുത്തല്‍

7. കേസില്‍ സി.ബി.ഐ കഴിഞ്ഞ ദിവസമാണ് തലശേരി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 2012 ഫെബ്രുവരി 20നാണ് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടത്തിയത് എന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. 32ാം പ്രതി പി.ജയരാജനും 33ാം പ്രതി ടി.വി രാജേഷ് എം.എല്‍.എയും 30ാം പ്രതി അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണുവുമാണ് മുഖ്യ ആസൂത്രകര്‍. 33 പ്രതികളാണ് കേസിലുള്ളത്

8. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സംസ്ഥാന സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. ഒരു മണ്ഡലത്തില്‍ മൂന്ന് പേര്‍ എന്ന അടിസ്ഥാനത്തില്‍ ആണ് പട്ടിക തയ്യാറാക്കി ഇരിക്കുന്നത്. ബി.ജെ.പിക്ക് വിജയ സാധ്യത കൂടിയ തിരുവനന്തപുരത്ത്, കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും ആണ് സാധ്യത പട്ടികയില്‍

9. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും, പി.കെ. കൃഷ്ണദാസും ആണ് പട്ടികയില്‍. തൃശൂരില്‍ കെ.സുരേന്ദ്രനും എ.എന്‍ രാധാകൃഷ്ണനും സാധ്യത. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയ്യാറെങ്കില്‍ സീറ്റ് കൊടുക്കാന്‍ ബി.ജെ.പി ഒരുക്കമെന്നും വിവരം. പത്തനംത്തിട്ടയില്‍ എം.ടി രമേശിന്റെ പേരും പട്ടികയില്‍. സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക കേന്ദ്ര കമ്മറ്റിക്ക് നല്‍കിയതായി ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

10. തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തു വിടാന്‍ പൊലീസ് തീരുമാനം. ഒളിവില്‍പോയ ഇയാള്‍ കേരളം വിടാനുള്ള സാധ്യത കൂടി പരിഗണിച്ച് ആണ് ലുക്കൗട്ട് നോട്ടീസ് പുറത്തു വിടുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം ആക്കിയതായി പൊലീസ്

11. അന്വേഷണത്തിന്റെ ഭാഗമായി ഇമാമിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെ, ഇമാം കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായും വിവരം. പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി എന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഷഫീക്ക് അല്‍ ഖാസിമിക്ക് എതിരെ പോക്‌സോ നിയമ പ്രകാരം വിതുര പൊലീസ് കേസ് എടുത്തത്

12. കരോള്‍ ബാഗ് തീപിടിത്തത്തിന് പിന്നാലെ ഡല്‍ഹിയില്‍ വീണ്ടും വന്‍ അഗ്നിബാധ. പശ്ചിംപുരിയിലെ ചേരിയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടിത്തതില്‍ 200ലധികം കുടിലുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ ആണ് അഗ്നിബാധ ഉണ്ടായത്. ഒന്നേകാലോടെ സ്ഥലത്ത് എത്തിയ 28 അഗ്നിശമന സേന യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കി. അഗ്നിബാധ ഉണ്ടായയില്‍ ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു

13. തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ ഇറങ്ങി ഓടിയത് വന്‍ ദുരന്തം ഒഴിവാക്കി എന്ന് അധികൃതര്‍. ഇന്നലെ പുലര്‍ച്ചെ കരോള്‍ ബാഗിലുണ്ടായ തീ പിടിത്തത്തില്‍ മൂന്ന് മലയാളികള്‍ അടക്കം 17 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു