കോഴിക്കോട്: പി.ടി.എ റഹിം നേതൃത്വം നൽകുന്ന നാഷണൽ സെക്കുലർ കോൺഫറൻസ് (എൻ.എസ്.സി) ഇടതുമുന്നണി ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗിൽ (ഐ.എ.എൽ) ലയിക്കും. ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുമ്പോൾ ഇടത് മതേതര ചേരി വിപുലമാക്കണമെന്ന തിരിച്ചറിവിന്റെ ഭാഗമാണ് ലയനമെന്ന് എൻ.സ്.സി ചെയമാൻ പി.ടി.എ റഹിം വാർത്താസമ്മേളനത്തിൽ പറഞ്ഞു.ലയന സമ്മേളനം മാർച്ച് അവസാനം കോഴിക്കോട്ട് നടക്കും.
എൻ.എസ്.സിയുടെ ലയന തീരുമാനത്തെ ഐ.എൻ.എൽ സ്വാഗതം ചെയ്യുന്നതായി പാർട്ടി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൽ വഹാബ് പറഞ്ഞു. ലയനത്തിന് ഐ.എൻ.എൽ അഖിലേന്ത്യാ നേതൃത്വം അംഗീകാരം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.