kerala-university

തിദിന ദേശീയ സെമിനാർ

കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 'വിദൂര പഠനത്തിലെ ഗുണപരമായ മാതൃകകൾ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ ഇന്ന് മുതൽ 16 വരെ സർവകലാശാല സെനറ്റ് ചേമ്പറിൽ നടക്കുന്നു. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി.പി. മഹാദേവൻപിളള ഉദ്ഘാടനം ചെയ്യും. നൂപ (NUEPA) വൈസ് ചാൻസലർ പ്രൊഫ. എൻ.വി. വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും. പ്രവേശനം സൗജന്യമായിരിക്കും.

പുതുക്കിയ പരീക്ഷാ തീയതി

22ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ എം.എ /എം.എസ്.സി /എം.കോം /എം.എസ്.ഡബ്യൂ റെഗുലർ /സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 1ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.


സൂക്ഷ്മപരിശോധന

ബി.ടെക് ഏഴാം സെമസ്റ്റർ (2008 സ്‌കീം) പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി ബി.ടെക് റീവാല്യുവേഷൻ സെക്ഷനിൽ നാളെ മുതൽ 22 വരെയുളള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.

നാലാം സെമസ്റ്റർ ബി.എ /ബി.എസ്.സി /ബി.കോം /ബി.ബി.എ /ബി.സി.എ /ബി.വോക് (ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി ഒഴികെ) കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ് / ഹാൾടിക്കറ്റുമായി ഇ.ജെ III സെക്ഷനിൽ ഇന്ന് മുതൽ 22 വരെയുളള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.


ടൈംടേബിൾ

ഫെബ്രുവരി - മാർച്ചിൽ നടക്കുന്ന റെഗുലർ ബി.ടെക് മൂന്നാം സെമസ്റ്റർ 2008 സ്‌കീം കോഴ്‌സ് കോഡിൽ വരുന്ന ഒന്നും മൂന്നും സെമസ്റ്റർ ബി.ടെക് പാർട്ട് - ടൈം റീസ്ട്രക്‌ച്ചേർഡ് 2008 സ്‌കീം പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

25ന് ആരംഭിക്കുന്ന ബി.എസ്.സി ആന്വൽ സ്‌കീം (ഒക്‌ടോബർ 2018 സെഷൻ) പാർട്ട് I, II & III (സബ്‌സിഡിയറി വിഷയങ്ങളായ സ്റ്റാറ്റിസ്റ്റിക്‌സ്, അക്കൗണ്ടിംഗ്) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.


പരീക്ഷാഫലം

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ജനുവരിയിൽ നടത്തിയ എം.എൽ.ഐ.എസ്.സി സപ്ലിമെന്ററി (എസ്.ഡി.ഇ) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ഇന്റർവ്യൂ

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്‌സിന്റെ പ്രവേശനത്തിനുളള ഇന്റർവ്യൂ 25ന് നടത്തും. അപേക്ഷ നൽകാത്തവർക്കും അസൽ സർട്ടിഫിക്കറ്റും ഫീസും സഹിതം പങ്കെടുക്കാം. യോഗ്യത: പ്ലസ്ടു /പ്രീഡിഗ്രി, ഫീസ്: 15,000 രൂപ, അപേക്ഷാ ഫീസ്: 100 രൂപ, കാലാവധി: 6 മാസം, ക്ലാസുകൾ: രാവിലെ 7 മുതൽ 9 വരെ. ഇന്റർവ്യൂവിന് പി.എം.ജി ജംഗ്ഷനിലെ സ്റ്റുഡന്റ്‌സ് സെന്റർ ക്യാമ്പസിലുളള സി.എ.സി.ഇ.ഇ കേന്ദ്രത്തിൽ രാവിലെ 10.30ന്. ഫോൺ: 0471 ​ 2302523.

സർവകലാശാലയുടെ ബോട്ടണി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ഗ്രാജുവേറ്റ് ഫീൽഡ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി 18, 19 തീയതികളിൽ നടത്താനിരുന്ന ഇന്റർവ്യൂ യഥാക്രമം 25, 26 തീയതികളിൽ രാവിലെ 10 മുതൽ നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0471 2386426.

വാക്ക് ഇൻ ഇന്റർവ്യൂ

സർവകലാശാലയുടെ ജിയോളജി വിഭാഗത്തിൽ പുതുതായി രൂപീകരിച്ച ജിയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ, ഫീൽഡ് ആൻഡ് അനലോഗ് ട്രെയിനിഗ് സെന്ററിൽ (GIFAT) പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേയ്‌ക്ക് വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. താത്പര്യമുളളവർ മാർച്ച് 3ന് രാവിലെ 11ന് കാര്യവട്ടം കാമ്പസിലുളള ജിയോളജി വിഭാഗത്തിൽ ഹാജരാകണം. വിശദവിവരങ്ങൾ www.keralauniversity.ac.in/jobs ൽ.