തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ കുട്ടികളുടെ ചിത്രം 'ഇലകൾ പച്ച പൂക്കൾ മഞ്ഞ" ഇന്ന് തിയേറ്ററുകളിലെത്തും. ഇന്ന് രാവിലെ 11.30ന് നിള തിയേറ്ററിലാണ് ആദ്യ പ്രദർശനം. അന്താരാഷ്ട്ര മേളകളിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര നിരൂപകൻ കൂടിയായ വിജയകൃഷ്ണനാണ്. സോമാ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യു സോമതീരമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇടപെടലുകളെ കുട്ടികളിലൂടെ മനോഹരമായി പ്രേക്ഷകർക്കു മുന്നിലെത്തിക്കുകയാണീ ചിത്രം. വിജയകൃഷ്ണന്റെ മകൻ യദു വിജയകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ടി.അനീഷ് കുമാറാണ്. ലിയോ ടോം സംഗീതസംവിധാനവും വിനോദ് ശിവറാം ശബ്ദലേഖനവും നിർവഹിച്ചിരിക്കുന്നു.
സഹർഷ്, പ്രണവ്, നന്ദലാൽ,നീനാകുറുപ്പ്, അലിയാർ, കലാധരൻ, അരുൺ നായർ, ഹരീന്ദ്രനാഥ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.