കൊച്ചി: പ്രമുഖ അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ 'ഇന്ത്യൻ" ഇന്ത്യയിലെ എട്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഷോറൂം കൊച്ചിയിൽ തുറന്നു. കേരളത്തിലെ പ്രമുഖ വാഹന ഡീലറായ ഇ.വി.എം ഗ്രൂപ്പാണ് ഷോറൂം കേരളത്തിൽ അവതരിപ്പിച്ചത്. ഇന്ത്യൻ ബ്രാൻഡിന്റെ ഉടമകളായ പൊളാരിസ് ഇന്ത്യ പ്രൈവറ്ര് ലിമിറ്രഡ് മാനേജിംഗ് ഡയറക്‌ടർ പങ്കജ് ദൂബേ, ഇ.വി.എം ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ സാബു ജോണി, ഡയറക്‌ടർ ഇ.ജെ. സോണി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു.
13 ലക്ഷം രൂപ മുതൽ 48 ലക്ഷം രൂപവരെ വിലയുള്ള ഇന്ത്യൻ സ്‌കൗട്ട്, സ്‌കൗട്ട് 60, സ്‌കൗട്ട് ബോബർ, ചീഫ് ഡാർക്ക് ഹോഴ്‌സ്, ചീഫ് വിന്റേജ്, സ്‌പ്രിംഗ് ഫീൽഡ്, റോഡ്‌മാസ്‌റ്റർ, ചീഫ് ടെയ്‌ൻ എന്നീ മോഡലുകളാണ് ഷോറൂമിലുള്ളത്. ഇന്ത്യൻ മോട്ടോർസൈക്കിൾസ് സെയിൽസ് ഹെഡ് സന്ദീപ് മിത്തൽ, ഇന്ത്യൻ റൈഡേഴ്‌സ് ഗ്രൂപ്പ് കേരള ചാപ്‌റ്രർ ബിഗ് ബൈസൺ കേരള ചീഫ് ബർണാഡ് ലാസർ, ഇ.വി.എം ഗ്രൂപ്പ് പ്രീമിയം ബൈക്ക് സി.ഇ.ഒ അബ്‌ദുള്ള മുഹമ്മദ് അലി, സെയിൽസ് മാനേജർ പ്രശാന്ത് പദ്മനാഭൻ, ആഫ്‌റ്റർ സെയിൽസ് ഹെഡ് സജി പിയോളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.