1. മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിലെ സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണവുമായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നത് നിയമപരമായി. സര്‍ക്കാര്‍ വേഗത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നത്. കോടതിയുടെയും സര്‍ക്കാരിന്റെയും കാര്യങ്ങള്‍ കൂടി യോജിപ്പിക്കേണ്ടെന്നും മന്ത്രി. വിഷയത്തില്‍ മുന്‍പ് പറഞ്ഞ നിലപാട് തന്നെ ആണെന്നും മന്ത്രി. റവന്യൂമന്ത്രിയുടെ പ്രതികരണം, മൂന്നാറിലെ നിര്‍മ്മാണങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ 2. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍മ്മാണം സ്റ്റേ ചെയ്തത് പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച്. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം. റവന്യൂ അനുമതി ഇല്ലാതെ ആണ് പഞ്ചായത്ത് നിര്‍മ്മാണം നടത്തിയത്. ഭൂമി ടാറ്റ കമ്പനിയുടേത് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത് 2010-ലെ ഹൈക്കോടതി വിധിയുടെ ലംഘനമെന്നും സര്‍ക്കാര്‍. ഹൈക്കോടതി നടപടി, രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് എതിരെ സബ് കളക്ടര്‍ രേണു രാജ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെ. 3. പഞ്ചായത്തിന് പാര്‍ക്കിംഗ് വേണ്ടിയാണ് ഭൂമി നല്‍കിയത് എന്നും കമ്പനി. സര്‍ക്കാരിന്റെ ഉപഹര്‍ജിയും സി.പി.ഐ നേതാവ് ഔസേപ്പിന്റെ ഹര്‍ജിയും ഒരുമിച്ച് പരിഗണിക്കും. നാട്ടുകാര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും മുന്നില്‍ വച്ച് എം. എല്‍.എ തനിക്ക് എതിരെ മോശം പരാമര്‍ശം നടത്തി എന്നും സത്യവാങ്മൂലത്തില്‍ സബ്കളക്ടര്‍ രേണു രാജ്. നിലവില്‍ പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മ്മാണത്തെ കുറിച്ചുള്ള വിവരങ്ങളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റോപ്പ് മെമ്മോ നല്‍കിയതിന് ശേഷവും നിര്‍മ്മാണം തുടര്‍ന്നതിനെ കുറിച്ചും വിശദീകരണം 4. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫില്‍ ഏകദേശ ധാരണ. തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ അയവ് വരുത്തി മുസ്ലീം ലീഗ്. 18ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ലീഗ് ഉന്നയിച്ചേക്കില്ല. അതേസമയം, രണ്ട് സീറ്റ് ലഭിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസില്‍ രൂപപ്പെടാവുന്ന പ്രതിസന്ധിയില്‍ യു.ഡി.എഫില്‍ ആശങ്ക ശക്തം
5. ലീഗിന് രണ്ട് സീറ്റും കേരള കോണ്‍ഗ്രസിന് ഒരു സീറ്റും എന്ന നിലയില്‍ തന്നെ 18ാം തീയതി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്. ലീഗുമായി ഇക്കാര്യത്തില്‍ ധാരണയായത് ആയി സൂചന. ലീഗ് മൂന്നാം സീറ്റ് അവശ്യം വേണ്ടെന്ന് വച്ചാല്‍ കേരള കോണ്‍ഗ്രസിനും സീറ്റ് ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ സാധിക്കില്ല 6. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്തിന്റെ അതൃപ്തി കേരള കോണ്‍ഗ്രസിനെ പൊട്ടിത്തെറിയിലേക്ക് നയിക്കും എന്ന ആശങ്കയും ശക്തം. ജോസ്.കെ മാണിയുടെ കേരള യാത്രയുടെ തുടക്കം മുതല്‍ അകലം പാലിക്കുന്ന പി.ജെ ജോസഫ് 15ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിലും പങ്കെടുക്കില്ലെന്ന് വിവരം 7. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന് എതിരായ കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് പി.ജയരാജനും ടി.വി രാജേഷുമെന്ന് കുറ്റപത്രം. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിര്‍ദ്ദേശം. കൊലപാതകത്തിന് കാരണം പെട്ടെന്നുള്ള പ്രകോപനം അല്ല. കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന എന്നും അതിന് ദൃക്സാക്ഷികള്‍ ഉണ്ടെന്നും സി.ബി.ഐ 8. അതിനിടെ, ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജന്‍. ഒരു കേസ് വരുമ്പോഴേക്കും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി. ജയരാജന്‍ മാറേണ്ട കാര്യമില്ല. രാഷ്ട്രീയ എതിരാളികള്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കേണ്ട കാര്യം സി.പി.എമ്മിന് ഇല്ലെന്നും മന്ത്രി. സി.ബി.ഐ നീക്കം, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം എന്നും വിലയിരുത്തല്‍ 9. കേസില്‍ സി.ബി.ഐ കഴിഞ്ഞ ദിവസമാണ് തലശേരി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 2012 ഫെബ്രുവരി 20നാണ് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടത്തിയത് എന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. 32ാം പ്രതി പി.ജയരാജനും 33ാം പ്രതി ടി.വി രാജേഷ് എം.എല്‍.എയും 30ാം പ്രതി അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണുവുമാണ് മുഖ്യ ആസൂത്രകര്‍. 33 പ്രതികളാണ് കേസിലുള്ളത് 10. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമവും വാഹനങ്ങളും കത്തി നശിപ്പിച്ച കേസില്‍ അന്വേഷണം തത്കാലം അവസാനിപ്പിക്കാന്‍ ഉന്നത നിര്‍ദ്ദേശം എന്ന് റിപ്പോര്‍ട്ട്. തത്കാലം കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടത് ഇല്ലെന്നാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശം. അന്വേഷണം അവസാനിപ്പിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അറിയാം എങ്കിലും ഇക്കാര്യം വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല 11. സന്ദീപാനന്ദ ഗിരിയുടെ തിരുമല കുണ്ടമന്‍കടവിലെ ആശ്രമത്തിലേക്ക് കഴിഞ്ഞ ഒകേ്ടാബര്‍ മാസം പുലര്‍ച്ചെ ആണ് ആക്രമണം നടന്നത്. രണ്ട് കാറുകളും സ്‌കൂട്ടറും തീയിട്ട് നശിപ്പിച്ച അക്രമികള്‍ ആശ്രമത്തിന് അടുത്ത് റീത്തും വച്ചിരുന്നു. ഏതാണ്ട് ഒരു കോടിയില്‍ ഏറെ രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും സംഭവത്തിന് പിന്നില്‍ സംഘ് പരിവാര്‍ എന്നും ആയിരുന്നു സന്ദീപാനന്ദഗിരിയുടെ ആരോപണം 12. കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് 16-ാം ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്ത് ഇന്ത്യ മുന്നേറുക ആണ്. രാജ്യത്തിന് വേണ്ടി നൂറ് ശതമാനത്തില്‍ അധികം പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് 85 ശതമാനത്തില്‍ അധികം ഫലപ്രാപ്തി ഉണ്ടായി. . കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്ക് തന്ത്ര പ്രധാന ചുമതലകള്‍ നല്‍കി പ്രധാനമന്ത്രി
|