കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ഒക്‌ടോബർ-ഡിസംബർ ത്രൈമാസത്തിൽ ആസ്‌റ്റർ ഡി.എം ഹെൽത്ത് കെയർ 42 ശതമാനം വർദ്ധനയോടെ 100 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 71 കോടി രൂപയായിരുന്നു. വരുമാനം 1,​814 കോടി രൂപയിൽ നിന്ന് 19 ശതമാനം വർദ്ധിച്ച് 2,​150 കോടി രൂപയായി. നടപ്പുവർഷത്തെ ആദ്യ ഒമ്പത് മാസക്കാലയളവിലെ ലാഭം 125 കോടി രൂപയാണ്. 2017ലെ സമാനകാലത്ത് ലാഭം ആറ് കോടി രൂപയായിരുന്നു. വരുമാനം 4,​937 കോടി രൂപയിൽ നിന്നുയർന്ന് 5,​762 കോടി രൂപയിലുമെത്തി.