പാറശാല:മുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ തൊണ്ടയിൽ ഏതോവസ്തു കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചത് കുട്ടി വിഴുങ്ങിയ കല്ലാണെന്ന് കണ്ടെത്തി.കാരോട് മാറാടി പുതുവൽപുത്തൻവീട്ടിൽ അജി- ഷൈനി ദമ്പതികളുടെ ഇളയ മകനായ ജീവനാണ് (ഒന്നര വയസ്) തൊണ്ടയിൽ ഏതോ വസ്തു കുടുങ്ങി പിടഞ്ഞുമരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം .
കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ബഹളം കേട്ടെത്തിയ ബന്ധുക്കൾ, കുട്ടിയുടെ തൊണ്ടയിൽ ഏതോ വസ്തു കുടുങ്ങിയതായി മനസിലാക്കിയിരുന്നു. ശ്വാസംകിട്ടാതെ പിടഞ്ഞ കുട്ടിയെ ഉടൻതന്നെ അടുത്തുള്ള പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നി ല്ല. തുടർന്ന് ചെവ്വാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി. തൊണ്ടയിൽ കുടുങ്ങിയ അജ്ഞാത വസ്തുകല്ലാണെന്ന് തെളിയുകയായിരുന്നു അപ്പോൾ . കളിക്കിടെ മുറ്റത്തുനിന്ന് കല്ലെടുത്തു വായിലിട്ടതാകാം എന്നാണ് നിഗമനം. കൂലിപ്പണിക്കാരനാണ് പിതാവ് അജി. മൂത്തമകൻ സിദ്ധാർത്ഥ് .