bsf
maoist attack in chathisgarh

കോഴിക്കോട്: ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റ് സംഘം തുഷാരഗിരിയിലെത്തി. ചൊവ്വാഴ്ച എട്ടരയോടെ ഒരു വനിത ഉൾപ്പെടെയുള്ളവരാണ് ചക്കമൂട്ടിൽ ബിജുവിന്റെ വീട്ടിത്തിയത്. പൊലീസ് തിരയുന്ന സുന്ദരിയുടെ നേതൃത്വത്തിലുള്ളവരെന്നാണ് പ്രാഥമിക നിഗമനം. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനെക്കുറിച്ചും കർഷകരുടെ ഭൂമിപ്രശ്‌നം സംബന്ധിച്ചും ഇവർ സംസാരിച്ചു. ഭക്ഷ്യസാധനങ്ങളുൾപ്പെടെ ശേഖരിച്ച്. ഒരു മണിക്കൂറിലധികം വീട്ടിൽ ചെലവഴിച്ചാണ് സംഘം മടങ്ങിയത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. തണ്ടർബോൾട്ടിന്റെ സഹായത്തോടെ വനത്തിൽ കൂടുതൽ പരിശോധന നടത്തി.