കൽപ്പറ്റ:വയനാട് ജില്ലയിലെ ഏറ്റവും വലിയ വസ്ത്രാലയമായ കൽപ്പറ്റയിലെ സിന്ദൂർ ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി എട്ടോയോടെയാണ് കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള അഞ്ചാമത്തെ നിലയിൽ തീപിടുത്തമുണ്ടായത്. ഇത് ഗോഡൗണായി ഉപയോഗിച്ചുവരുകയായിരുന്നു. തീ ആളിപ്പടരുമ്പോൾ അറുപതോളം ജീവനക്കാരും മുന്നൂറോളം കസ്റ്റമേഴ്സും കെട്ടിടത്തിന്റെ ഉളളിലുണ്ടായിരുന്നു. ഇവരെ ഫയർഫോഴ്സ് അതിസാഹസികമായി പുറത്തെത്തിച്ചു. പിന്നീട് താഴത്തെ നിലകളിലേക്ക് തീ വ്യാപിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകൾ ഒരു മണിക്കൂർ നേരം കഠിന പ്രയത്നം നടത്തിയിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. 200 ഓളം ജീവനക്കാരുള്ള സ്ഥാപനത്തിൽ നിന്ന് പകുതിയോളം സ്ത്രീ ജീവനക്കാർ ജോലി കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് തീപിടിത്തമുണ്ടായത്.
അഞ്ചാം നിലയിലേക്ക് ഫലപ്രദമായി വെള്ളം ചീറ്റിക്കാനുള്ള ശേഷി ഫയർഫോഴ്സ് യൂണിറ്റുകൾക്കുണ്ടായിരുന്നില്ല.