പനമരം:വയനാട്ടിൽ പനമരം നെല്ലിയമ്പം കാവടം പരേതനായ പാറമ്മൽ ഷെരീഫിന്റെ മകനും മുട്ടിൽ ഡബ്ള്യൂ എം.ഒ ഇംഗ്ളീഷ് അക്കാഡമിയിലെ എട്ടാം തരം വിദ്യാർത്ഥിയുമായ മുഹമ്മദ് ഷനൽ (14 ) ജീവനൊടുക്കി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടിയെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടവയലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സക്കായി പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണമടഞ്ഞു. കൽപ്പറ്റയിൽ താമസിച്ചിരുന്ന ഷനൽ രണ്ട് ദിവസം മുമ്പാണ് ക്ളാസ് ഒഴിവാക്കി പിതാവിന്റെ തറവാട്ട് വീട്ടിലേക്ക് പോയത്. അവിടെ വച്ചാണ് സംഭവം. രണ്ട് മാസം മുമ്പ് സമാനമായ രീതിയിൽ മൂന്ന് വിദ്യാർത്ഥികൾ മരണമടഞ്ഞത് വിവാദമായിരുന്നു.ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഒരു കുട്ടി കൂടി ആത്മഹത്യ ചെയ്തത്.