കല്പറ്റ: വയനാട് കല്പറ്റയിൽ ടെക്സ്റ്റൈൽ ഷോറൂമിൽ വൻ തീപിടിത്തം. കല്പറ്റ ടൗണിൽ സ്ഥിതി ചെയ്യുന്ന സിന്ദുർ ടെക്സ്റ്റൈൽസിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സിന്റെ അഞ്ചു യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്, ആളപയാമുള്ളതായി ഇതുവരെ റിപ്പോർട്ടില്ല.
രാത്രി എട്ട് മണിയോടെയായിരുന്നു തീപിടുത്തം ആരംഭിച്ചത്. ഉടനെ തന്നെ കല്പറ്റ ഫയർ സ്റ്റേഷനിൽ നിന്നും മൂന്ന് യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ നിയന്ത്രണ വിധേയമായില്ല. ഇതോടെ ബത്തേരിയിൽ നിന്നും രണ്ട് യൂണിറ്റുകൂടെ എത്തിക്കുകയായിരുന്നു.
കെട്ടിടത്തിന് ഉള്ളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിവായിട്ടില്ല. ഇതിനിടെ രണ്ടാമതും തീപടർന്നു. തുടങ്ങിയിട്ടുണ്ട്. അപകട സാധ്യത മുന്നിൽ കണ്ട് നഗരത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.