ജയറാമിനെ നായകനാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ഗ്രാൻഡ് ഫാദറിൽ ഉണ്ണിമുകുന്ദനും അഭിനയിക്കുന്നു. കഴിഞ്ഞാഴ്ച ഏതാനും ദിവസത്തെ ചിത്രീകരണത്തിൽ സംബന്ധിച്ച ഉണ്ണി തിങ്കളാഴ്ച ബാബുരാജും സെന്തിലും ചേർന്നുള്ള ആക് ഷൻ രംഗങ്ങളിൽ ഭാഗമാകും. ആലപ്പുഴയിലാണ് ചിത്രീകരണം. ഇതോടെ ഗ്രാൻഡ് ഫാദറിന്റെ ചിത്രീകരണം പൂർത്തിയാവും. ദിവ്യ പിള്ളയും സുരഭി സന്തോഷുമാണ് നായികമാർ.
മാമാങ്കത്തിനുശേഷം ഉണ്ണിമുകുന്ദൻ അഭിനയിക്കുന്ന സിനിമയാണ് ഗ്രാൻഡ് ഫാദർ. ഇതിനുശേഷം മേപ്പടിയാൻ എന്ന സിനിമയിൽ അഭിനയിക്കും. ടൈറ്റിൽ കഥാപാത്രമാണ് കാത്തിരിക്കുന്നത്.നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രീനിവാസൻ, സൈജു കുറുപ്പ്, കലാഭവൻ ഷാജോൺ, ജോണി, അലൻസിയർ, ലെന, ഹരീഷ് കണാരൻ എന്നിവരാണ് മറ്റു താരങ്ങൾ. കെയർ ഒഫ് സൈറ ബാനു, സൺഡേ ഹോളിഡേ, ബി ടെക്, ഒാർമ്മയിൽ ഒരു ശിശിരം എന്നീ സിനിമകൾക്കുശേഷം മാക്ട്രോ പിക്ചേഴ്സ് നിർമ്മിക്കുന്ന സിനിമയാണിത്. ചിത്രീകരണം മാർച്ചിൽ കൊച്ചിയിൽ ആരംഭിക്കും.അതേ സമയം ഉണ്ണി മുകുന്ദന്റെ വെബ് സൈറ്റ് ഇന്ന് ലോഞ്ച് ചെയ്യും.