യുവതാരം ടൊവിനോ തോമസും സംഗീത സംവിധായകൻ ഗോപിസുന്ദറും നിർമ്മാതാക്കളാകുന്നു. കുഞ്ഞുദൈവം എന്ന ചിത്രമൊരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് നിർമ്മാതാവാകുന്നത്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ കാമറാമാൻ സിനു സിദ്ധാർത്ഥും രാംഷിയും പങ്കാളികളാണ്.
മോഹൻലാലിന്റെ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം തിയേറ്ററുകളിലെത്തിക്കും.