ബിജു മേനോൻ, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരെ നായകന്മാരാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിലെത്തും. തൊണ്ടി മുതലും ദൃക്സാക്ഷിയും ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾ നിർമ്മിച്ച ഉർവശി തിയേറ്റേഴ്സാണ് മേരാ നാം ഷാജി തിയേറ്ററുകളിലെത്തിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്.
ദിലീപ് പൊന്നൻ രചന നിർവഹിക്കുന്ന മേരാ നാം ഷാജിയിൽ ശ്രീനിവാസൻ, ധർമ്മജൻ ബോൾഗാട്ടി, ഗണേഷ്കുമാർ, സുരേഷ്കുമാർ, നിർമ്മൽ പാലാഴി, രഞ്ജിനി ഹരിദാസ്, മൈഥിലി തുടങ്ങിയവരും വേഷമിടുന്നുണ്ട്. നിഖില വിമലാണ് നായിക.