തമിഴ്നാട് സർക്കാരിനുകീഴിലുള്ള മെഡിക്കൽ സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് നഴ്സുമാരുടെ 2345 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. രണ്ട് വർഷത്തിനുശേഷം സ്ഥിരപ്പെടാൻ സാധ്യതയുണ്ട്. തമിഴ്ഭാഷ പഠിച്ച ഇതര സംസ്ഥാനക്കാർക്കും അപേക്ഷിക്കാം. ജനറൽ വിഭാഗക്കാർക്കുള്ള 634 ഒഴിവുകളിലേക്ക് ഇവരെ പരിഗണിക്കും.പരസ്യ നമ്പർ: 01/MRB/2019ശമ്പളം: 14000 രൂപ. സ്ഥിരപ്പെട്ടാൽ നിർദിഷ്ട സ്കെയിൽ ശമ്പളം ലഭിക്കും. പ്രായം: 2019 ജൂലായ് 1-ന് 18-32പരീക്ഷാ ഫീസ്: 700 രൂപ. അപേക്ഷ: www.mrb.tn.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27.വെബ്സൈറ്റിലെ വിജ്ഞാപനം പൂർണമായി വായിച്ച് യോഗ്യത ഉറപ്പാക്കി മാത്രം അപേക്ഷിക്കുക.
സി.ഐ.എസ്.എഫിൽ ഹെഡ് കോൺസ്റ്റബിൾ 429 ഒഴിവുകൾ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 64 ഡിപ്പാർട്ട്മെന്റൽ ഒഴിവുകളടക്കം ആകെ 429 ഒഴിവുകളുണ്ട്.യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.ശമ്പളം: 25,500-81100 രൂപ.അപേക്ഷാഫീസ്: 100 രൂപ. എസ്.ബി.ഐ. ചലാൻ വഴിയോ നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ഓൺലൈനായോ വേണം ഫീസ് അടയ്ക്കാൻ.അപേക്ഷിക്കേണ്ടവിധം: www.cisf.gov.in എന്ന വെബ്സൈറ്റിൽ ഇതുസംബന്ധിച്ച വിശദമായ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്ക് മാനേജ്മെന്റിൽ
പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്ക് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഓഫീസർ( പ്ലേസ്മെന്റ്), സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ (അക്കാദമിക് അഡ്മിനിസ്ട്രേഷൻ) ,സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ (ജനറൽ അഡ്മിനിസ്ട്രേഷൻ) എന്നീ തസ്തികകകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ The Director, National Institute of Bank Management, Kondhwe Khurd, Pune 411 048 എന്ന വിലാസത്തിൽ ഫെബ്രുവരി 20നകം ലഭിക്കണം.ഇ മെയിൽ app.eop@nibmindia.org.
കേരള സർവകലാശാലയിൽ
കേരള സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസവിഭാഗത്തിൽ കംപ്യൂട്ടർ സയൻസിൽ കരാർ അടിസ്ഥാനത്തിൽ ലക്ചറെ നിയമിക്കും. യോഗ്യത 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. ലക്ചർഷിപ്പിനുള്ള യുജിസി പരീക്ഷ ജയിക്കണം. ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കണം, പ്രമുഖസ്ഥാപനങ്ങളിലുള്ള അധ്യാപന/ഗവേഷണ പരിചയം. ഉയർന്ന പ്രായം 40. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 18. വിശദവിവരത്തിന്
https://www.keralauniversity.ac.in
കേരള ജുഡിഷ്യൽ സർവീസ് 45 മുൻസിഫ്/ മജിസ്ട്രേറ്റ്
കേരള ജുഡിഷ്യൽ സർവീസ് എക്സാമിനേഷൻ- 2019 വിജ്ഞാപനമായി. മുൻസിഫ്/ മജിസ്ട്രേറ്റ് തസ്തികയിലെ റെഗുലർ/എൻസിഎ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. www.hckrecruitment.nic.in വഴി അപേക്ഷിക്കുന്നത് രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കേണ്ടത്.
നാഷണൽ ഹൈവേ അതോറിട്ടിയിൽ
നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജർ(ടെക്നിക്കൽ) 29 ഒഴിവുണ്ട്. സിവിൽ എൻജിനിയറിംഗിൽ 2018 ലെ ഗേറ്റ് പരീക്ഷ ജയിച്ചവർക്കാണ് അവസരം. യോഗ്യത സിവിൽ എൻജിനിയറിംഗിൽ ബിരുദം, സിവിൽ എൻജിനിയറിംഗിൽ 2018 ഗേറ്റ് പരീക്ഷ ജയിക്കണം. പ്രായം 2019 ഫെബ്രുവരി 28ന് 30 കവിയരുത്. www.nhai.org എന്ന website വഴി ഫെബ്രുവരി 28നകം ഓൺലൈനായി അപേക്ഷിക്കണം.
സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ
സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ 571 തസ്തികയിൽ ഒഴിവ്. ഡൽഹിയിലാണ് നിയമനം.
ജൂനിയർ ടെക്നിക്കൽ അസിസ്റ്രന്റ്, മാനേജ്മെന്റ് ട്രെയിനി, അക്കൗണ്ടന്റ്, സൂപ്രണ്ട്, അസിസ്റ്റന്റ് എൻജിനീയർ, ഹിന്ദി ട്രാൻസലേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. ബിരുദവും ബിരുദാനന്തരബിരുദവുമാണ് യോഗ്യത. മാർച്ച് 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: cewacor.nic.in
നാഷണൽ ഡെയറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
നാഷണൽ െഡയറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. റിസേർച്ച് അസോസിയേറ്റ്, സീനിയർ റിസേർച്ച് ഫെലോ, ജൂനിയർ റിസേർച്ച് ഫെലൊ, യംഗ് പ്രോഫഷണൽ എന്നിങ്ങനെയാൺ് ഒഴിവുകൾ. അഭിമുഖം : ഫെബ്രുവരി 15 ,18 ,20 ,21, 22, 25 ,27, മാർച്ച് 2, 6, 8, 14, 16, 19, 23, 25 , ഏപ്രിൽ 4, 8 തീയതികളിൽ.വിശദവിവരങ്ങൾക്ക്: www.ndri.res.in. വിലാസം : National Dairy Research Institute,Karnal- 132001.
നാഷണൽ അക്കാഡമി ഒഫ് മ്യൂസിക്
നാഷണൽ അക്കാഡമി ഒഫ് മ്യൂസിക് ഡാൻസ് ആൻഡ് ഡ്രാമ യിൽ ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് രണ്ട് ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. വിശദവിവരത്തിന് www.sangeetnatak.gov.in
ഐ.ബി.എസ്.ഡി
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോ റിസോഴ്സ് ആൻഡ് സസ്റ്റയിനബിൾ ഡെവലപ്മെന്റ് സയന്റിസ്റ്റ്- ഇ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 28. അഭിമുഖം: ഫെബ്രുവരി 15ന് . വിശദവിവരങ്ങൾക്ക്:
www.ibsd.gov.in
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ ഇലക്ട്രിക്കൽ മെയിന്റനൻസ് യൂണിറ്റിൽ ഇലക്ട്രീഷ്യൻ തസ്തികയിലെ ഒഴിവിലേക്ക് ഇന്റർവ്യു നടത്തുന്നു. 29 ഒഴിവുണ്ട്.വിശദവിവരത്തിന് www.nitc.ac.in
സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് ജമ്മുവിൽ
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ വിവിധ അദ്ധ്യാപകേതര തസ്തികകളിൽ ഒഴിവുണ്ട്. കൺട്രോളർ ഓഫ് എക്സാമിനേഷൻ 01, ഇന്റേണൽ ഓഡിറ്റർ 01, സെക്ഷൻ ഓഫീസർ 01, അസി. എൻജിനിയർ 01,പ്രൈവറ്റ് സെക്രട്ടറി 02, ഹിന്ദി ട്രാൻസ്ലേറ്റർ 01, ലീഗൽ അസി. 01, യുഡി ക്ലാർക്ക് 03, ലബോറട്ടറി അസി. 01, ലൈബ്രറി അസി. 01, ലോവർ ഡിവിഷൻ ക്ലാർക്ക് 3, ലൈബ്രറി അറ്റൻഡന്റ് 01,കിച്ചൺ അറ്റൻഡന്റ് 2 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 14. വിശദവിവരത്തിന് : www.cujammu.ac.in
എൻ.എൽ.സി ഇന്ത്യ
ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ( ഇത്രി ഗ്രേഡ്) 09, ബയോകെമിസ്റ്റ് 01, ഫാർമസിസ്റ്റ് ഗ്രേഡ് ബി(ആയുർവേദ) 02, ഡെപ്യൂട്ടി ചീഫ് എൻജിനിയർ(മെക്കാനിക്കൽ) 06, ഇലക്ട്രിക്കൽ 03, സിആൻഡ്ഐ 02, ഡെപ്യൂട്ടി ചീഫ് എൻജിനിയർ(എൻവയോൺമെന്റൽ എൻജിനിയറിംഗ്) 04, എക്സിക്യൂട്ടീവ് എൻജിനിയർ(എൻവയോൺമെന്റൽ എൻജിനിയറിംഗ്) 08 എന്നീ ഒഴിവുകളിലേക്ക് എൻഎൽസി ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു . https://www.nlcindia.com വഴി ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി ഫെബ്രുവരി 25.