ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ഇന്ത്യൻ കോസ്റ്റ് ഗാർഡ് മൾട്ടിടാസ്കിംഗ് സ്റ്റാഫുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ളാസ്/തത്തുല്ല്യം പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 30. വിശദവിവരങ്ങൾക്ക്: www.joinindiancoastguard.gov.in
ആർ.സി.സിയിൽ
തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി. പ്രൊഫസർ ഇൻ ഇമേജോളജി, സീനിയർ റസിഡന്റ്- ഇമേജോളജി, അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ തസ്തികകളിലാണ് ഒഴിവ്. നാല് ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിന് : www.rcctvm.org
എൻ.പി.സി.ഐ.എൽ
ന്യൂക്ളിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് തമിഴ്നാട് റീജണിലേക്ക് നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഫിറ്റർ, മെഷ്യനിസ്റ്റ്, വെൽഡർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് ടെക്നീഷ്യൻ, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക്ക് ഇൻഡസ്ട്രിയൽ എയർ കണ്ടീഷനിംഗ് എന്നിങ്ങനെയാണ് ഒഴിവ്. പത്താംക്ളാസ്, പ്ലസ്ടു/ ഐടിഐ എന്നിവയാണ് യോഗ്യത.
വിശദവിവരങ്ങൾക്ക്: www.npcil.co.in
ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് പവർ സെക്ടർ ഡിവിഷനിൽ എൻജിനിയർ, സൂപ്പർവൈസർ തസ്തികയിൽ അപേക്ഷക്ഷണിച്ചു.
വെസ്റ്റേൺ, സതേൺ റീജണുകളിൽ സിവിൽ വിഭാഗത്തിലാണ് ഒഴിവ്. എൻജിനിയർ (എഫ്ടിഎ സിവിൽ) 21,സൂപ്പർവൈസർ (എഫ്ടിഎ സിവിൽ) 59 എന്നിങ്ങനെ ആകെ 80 (സതേൺ 33, വെസ്റ്റേൺ 47) ഒഴിവുണ്ട്. www.bhelpssr.co.in അല്ലെങ്കിൽ https:// careers.bhel.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18.
അപേക്ഷിച്ചതിന്റെ പ്രിന്റ് ഒപ്പിട്ട് ഫോട്ടോ പതിച്ച് അനുബന്ധരേഖകൾ സഹിതം Addl.General Manager(HR), BHEL, Power Sector Southern Region, 690, EVR Periyar Building, Anna Salai, Chennai600035 എന്ന വിലാസത്തിൽ ഫെബ്രുവരി 25നകം ലഭിക്കണം.
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്ഫോഴ്സിൽ
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ അസി. സർജൻ (അസി. കമാൻഡന്റ്/ വെറ്ററിനറി) ഗ്രൂപ്പ് എ ഗസറ്റഡ് തസ്തികയിൽ (നോൺ മിനിസ്റ്റീരിയൽ) 17 ഒഴിവുണ്ട്. യോഗ്യത വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദം, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ. ഉയർന്ന
പ്രായം 35. www.recruitment.itbpolice.nic.in വഴി ഓൺലൈനായി രജിസ്ട്രേഷൻ തുടങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 06. അപേക്ഷാഫീസ് 400 രൂപ. എസ് സി/എസ്ടി/ സ്ത്രീകൾ/ വിമുക്തഭടന്മാർക്ക് ഫീസില്ല.
ബി.എസ്.എൻ.എല്ലിൽ 198 ഒഴിവ്
രാജ്യത്തെ ബി.എസ്.എൻ.എല്ലിൽ ജൂനിയർ ടെലികോം ഓഫീസർ തസ്തികയിലേക്ക് എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാർക്കായി സ്പെഷ്യൽ ഡ്രൈവ് നടത്തുന്നു.
സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ ഗ്രാജുവേറ്റ് എൻജിനീയർമാരെയാണ് തിരഞ്ഞെടുക്കുന്നത്. ഗേറ്റ് സ്കോർ 2019 അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 198 ഒഴിവുണ്ട്. ഇലക്ട്രിക്കൽ വിഭാഗത്തിൽ 132, സിവിൽ 66 എന്നിങ്ങനെയാണ് ഒഴിവ്. കേരള സർക്കിളിൽ 26 (ഇലക്ട്രിക്കൽ 24, സിവിൽ 2)
ഒഴിവാണുള്ളത്.വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.bsnl.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മാർച്ച് 12 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം അസിസ്റ്റന്റ് മാനേജർ (ടെക്നിക്കൽ) ,ഡയറക്ടർ തസ്തികകകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ 13 ഒഴിവുണ്ട്. യോഗ്യത ബിഎസ്സി (അഗ്രികൾച്ചർ/ ഹോട്ടികൾച്ചർ) നിയമനം ആദ്യം ഒരുവർഷത്തേക്ക് താൽക്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തും. ഉയർന്ന പ്രായം 40. അപേക്ഷാഫോറത്തിന്റെ മാതൃക
www.vfpck.org ൽ ലഭിക്കും. അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം The Chief Executive Officer, Vegetable and Fruit Promotion Council, Keralam, Mythri Bhavan, Near Doordarasan Kendra, Kakkanad, Kochi37 എന്ന വിലാസത്തിൽ ലഭിക്കണം.