അ സിം പ്രേംജി ഫൗണ്ടേഷൻ അസിം പ്രേംജി സ്കൂളുകളിൽ അധ്യാപകരെയും ജില്ലാതല സ്ഥാപനങ്ങളിൽ ടീച്ചർ എഡ്യുക്കേറ്ററെയും നിയമിക്കും.
ധംതാരി, ബാർമർ, സിരോഹി, ടോങ്ക്, ഉത്തർകാശി, ഉധംസിങ് നഗർ, കലബുർഗി, യാദ്ഗിർ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലാണ് അവസരം.
ട്രെയിൻഡ് പ്രീ പ്രൈമറി ടീച്ചേഴ്സ്, ട്രെയിൻഡ് ഗ്രാജ്വേറ്റ് , ട്രെയിൻഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് എന്നിവർക്കാണ് അവസരം.
ആർട്സ്, ഏർലി ചൈൽഡ്ഹുഡ് എഡ്യുക്കേഷൻ, മാത്തമാറ്റിക്സ്, മ്യുസിക്, സയൻസ്, സോഷ്യൽ സയൻസ്, സ്പെഷ്യൽ നീഡ്സ്, സ്പോർട്സ്, ലാംഗ്വേജ് (ഇംഗ്ലീഷ്/ ഹിന്ദി/ സംസ്കൃതം/ കന്നഡ) വിഷയങ്ങളിലാണ് ഒഴിവ്. 24നും മാർച്ച് 24നും.
വിശദവിവരങ്ങൾക്ക്: https://azimpremjiuniversity.edu.in
ഭാരതീയ വിദ്യാഭവൻ സ്കൂളിൽ
ഭാരതീയ വിദ്യാഭവന്റെ തൃശൂരിലെ സീനിയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലിന്റെ ഒഴിവുണ്ട്. ബിരുദാനന്തരബിരുദവും ബിഎഡ്/എംഎഡ് ഉള്ളവർക്ക് അപേക്ഷിക്കാം.
സീനിയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായോ വൈസ് പ്രിൻസിപ്പലായോ കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം.
പ്രായം 40-50. അപേക്ഷ The Secretary, Bharathiya Vidya Bhavan, Sarva Dharma Maithri Prathisthan Complex, Near Vadakkechira, Thrissur 680020 എന്ന വിലാസത്തിൽ ഫെബ്രുവരി 20നകം ലഭിക്കണം. ഇ-മെയിൽ bvbthrissur@gmail.com
ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനിൽ
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് മാനേജർ (ടെക്നിക്കൽ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. കരാർ നിയമനമാണ്. www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 13.
റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ്
റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിന്റെ കൽക്കത്ത ബ്രാഞ്ചിലേക്ക് ജനറൽ മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മാർച്ച് 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rites.com
ദേശീയ ജലവികസന ഏജൻസിയിൽ 73 ഒഴിവ്
ദേശീയ ജലവികസന ഏജൻസിയിൽ വിവിധ തസ്തികകളിലായി 73 ഒഴിവുണ്ട്. ജൂനിയർ എൻജിനിയർ ഒഴിവ് 25, ജൂനിയർ അക്കൗണ്ടന്റ് 07 സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട് 08, . www.nwda.gov.in വഴി ഓൺ ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22.
എൻ. ഐ. ഐ.എസ്.ടി
കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ കീഴിൽ തിരുവനന്തപുരത്തെനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജി വിവിധ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസിസ്റ്റന്റ് -II, റിസേർച്ച് അസോസിയേറ്റ്, പ്രോജക്ട് അസിസ്റ്റന്റ് -I എന്നിങ്ങനെയാണ് ഒഴിവുകൾ. അഭിമുഖം ഫെബ്രുവരി 15 മുതൽ 25 വരെ. വിശദവിവരങ്ങൾക്ക്: www.niist.res.in. വിലാസം: CSIR-NIIST,Pappanamcode,Thiruvananthapuram – 695 019
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ അസി. ചീഫ് കൺട്രോളർ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ അസി. ചീഫ് കൺട്രോളർ മൂന്നൊഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എൻജിനിയറിംഗ് ഡിപ്ലോമ/ ബിരുദം. റെയിൽവേയിലൊ മെട്രോറെയിൽവേയിലോ പത്ത് വർഷത്തെ പരിചയം. വാക് ഇൻ ഇന്റർവ്യു മാർച്ച് ഒമ്പതിന് ചെന്നൈ പൂനംമല്ലേ ഹൈറോഡിലെ മെട്രോറെയിൽ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ. വിശദവിവരത്തിന് https://chennaimetrorail.org
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് അഡ്വാൻസ്ഡ് ട്രെയിനി / കമ്പനി ട്രെയിനി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:
www.hnlonline.com. വിലാസം: HoD (HR&ES) & Liasion, Hindustan Newsprint Limited,
Newsprint Nagar P.O, Kottayam – 686 616
ബെൽ ഒപ്ട്രോണിക്സിൽ
പൂനെയിലെ ബെൽ ഒപ്ട്രോണിക്സ് ഡിവൈസസ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ എൻജിനിയറെ നിയമിക്കും. ഇലക്ട്രോണിക്സ് 05, മെക്കാനിക്കൽ 01 എന്നിങ്ങനെയാണ് ഒഴിവ്. www.belindia.com ൽ നിന്ന് അപേക്ഷാഫോറത്തിന്റെ മാതൃക ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപെടുത്തിയ അനുബന്ധരേഖകളുടെ പകർപ്പ് സഹിതം Asst. Manager(HR), BEL, Optronic Devices limited. EL30, J Block Bhosari Industrial Area, Pune411026 എന്ന വിലാസത്തിൽ ഫെബ്രുവരി 24ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.