priyanga-gandhi

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്‌നൗവിൽ പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി. അമേത്തി അല്ലെങ്കിൽ റായ്ബറേലി മണ്ഡലങ്ങളിൽ പ്രിയങ്കയ്‌ക്കായി കോൺഗ്രസ് കണ്ടുവെച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശനം പോലും ഇതിന് വേണ്ടിയാണ് എന്നായിരുന്നു റിപ്പോർട്ടുകൾ. താൻ ലക്ഷ്യമിടുന്നത് തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നും,​ ഫലം കോൺഗ്രസിന് അനുകൂലമാക്കുന്നതിനെ കുറിച്ചും പ്രവർത്തകരിൽ നിന്നും ആശയം തേടുകയായിരുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഒരുങ്ങുന്നതായി യു.പിയിൽ പ്രവർത്തകരുമായി പ്രിയങ്ക ഗാന്ധിയുടെ 16 മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് തുടങ്ങിയ ചർച്ച ബുധനാഴ്ച അതിരാവിലെയാണ് നീണ്ടുനിന്നത്.

നേരത്തെ പ്രിയങ്ക തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് അത് അവരുടെ താൽപര്യം അനുസരിച്ചായിരിക്കുമെന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടല്ല പ്രിയങ്കയ്‌ക്ക് കിഴക്കൻ യു.പിയുടെ ചുമതല നൽകിയത്. പ്രിയങ്കയെയും ജ്യോതിരാദിത്യ സിന്ധ്യയെയും വെറും രണ്ടുമാസത്തേക്കല്ല യു.പിയിലേക്ക് അയയ്‌ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനാണ്. അതുവഴി യു.പിയിൽ പുതിയ ചിന്തകൾക്ക് തുടക്കമിടും. രണ്ട് യുവനേതാക്കളെ അയയ്‌ക്കുന്നത് ഉത്തർപ്രദേശിന് പുതിയ ദിശാബോധം നൽകുമെന്നും രാഹുൽ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി എന്തുകൊണ്ടാണ് താൻ നൽകുന്ന പണം സ്വീകരിക്കാൻ പറയാത്തത്?: വിജയ് മല്യ