mammootty

എന്തൊരു ഗ്ളാമറാണ്....പറഞ്ഞു വരുന്നത് മമ്മൂട്ടിയെ കുറിച്ചാണെങ്കിൽ അദ്ദേഹത്തിനു പോലും ആ പ്രയോഗം വളരെ ബോറായി മാറിയിരിക്കുകയാണ്. ഈ അറുപത്തിയെട്ടാമത്തെ വയസിലും സൗന്ദര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു നടൻ ഇന്ത്യൻ സിനിമിലില്ല. എന്നാൽ യൂത്താണ് ചെറുപ്പമാണെന്നൊക്കെ പറഞ്ഞ്, തന്റെ പല റോളും ഇപ്പോൾ മിസ് ആയി കൊണ്ടിരിക്കുകയാണെന്ന് പറയുകയാണ് മമ്മൂട്ടി. തന്റെ പുതിയ ചിത്രമായ യാത്രയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു മെഗാ സ്‌റ്റാറിന്റെ പ്രതികരണം.സൗന്ദര്യ രഹസ്യത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനുള്ള മറുപടി പറയവെയാണ് മമ്മൂട്ടി സദസിനെ പൊട്ടിച്ചിരിപ്പിച്ചത്.

മമ്മൂട്ടിയുടെ വാക്കുകൾ-

'രഹസ്യോ...രഹസ്യം...എനിക്കങ്ങനെ രഹസ്യമൊന്നുമില്ല. ഈ പറഞ്ഞു പറഞ്ഞു, യൂത്താണ് ചെറുപ്പാണന്നൊക്കെ പറഞ്ഞ് എന്റെ പല റോളും മിസായി പോകുന്നുണ്ട്. ഈ യൂത്താണെന്ന് പറഞ്ഞിട്ട് നമ്മളാരെങ്കിലുമൊരു ലൗ സീൻ അഭിനയിക്കാൻ പോയാൽ എണീച്ച് നിന്ന് കൂവുന്ന ആൾക്കാരാ ആ പറയുന്നത്. ഈ പറഞ്ഞപോലെ യൂത്ത് കൊണ്ട് യാതൊതു ഗൂണവും എനിക്കിതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് ഞാൻ ആ രഹസ്യമിപ്പോൾ പറയുന്നില്ല. അതവിടെ കിടക്കട്ടെ'.