1. ശബരിമല യുവതീ പ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. യുവതീ പ്രവേശന വിലക്ക് ശബരിമലയിലെ അവിഭാജ്യ ആചാരം അല്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്, സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികളില്‍ എഴുതി നല്‍കിയിരിക്കുന്ന വാദത്തില്‍. യുവതികള്‍ എത്തുന്നത് അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നത് എന്നും 10 വയസ് മാത്രമുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കും എന്ന വാദം അംഗീകരിക്കാന്‍ ആവില്ലെന്നും സര്‍ക്കാര്‍
2. 2007 വരെ 35 കഴിഞ്ഞ യുവതികള്‍ക്ക് ബോര്‍ഡ് അംഗം ആകാം ആയിരുന്നു. ബോര്‍ഡ് അംഗം ആകാം എങ്കില്‍ ശബരിമലയില്‍ പ്രവേശിക്കാം എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍. ശബരിമല യുവതീ പ്രവേശന വിലക്ക് ആചാരപരമായ സമ്പ്രദായം ആണെന്ന അഭിഭാഷകന്‍ വെങ്കിട്ട രാമന്റെ വാദം തെറ്റ് എന്നും വാദത്തില്‍ പരമാര്‍ശം. ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നല്‍കുന്നില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടേയും സ്വാഭാവിക നീതി നിഷേധിക്കും എന്ന വാദം തെറ്റെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
3. ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ വ്യത്യസ്ത വിധികളുമായി സുപ്രീംകോടതി രണ്ടംഗ ബെഞ്ച്. എക്സിക്യൂട്ടീവ് അധികാരങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തം എന്ന് ജസ്റ്റിസ് എ.കെ. സിക്രി. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവയില്‍ മാത്രമാണ് അധികാരം എന്നും സിക്രി. എന്നാല്‍ സര്‍വീസ് വിഷയങ്ങളില്‍ മാത്രമേ ജസ്റ്റിസ് സിക്രിയുടെ വിധിയോട് യോജിക്കാന്‍ ആവു എന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍. രണ്ടംഗ ബെഞ്ചിലെ ഭിന്നതയെ തുടര്‍ന്ന് ഡല്‍ഹി കേസ് സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു
4. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ മാറ്റണം എന്ന് സി.ബി.ഐ. കണ്ണൂരില്‍ നിന്ന് ാെകച്ചി സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യം. കോടതിയില്‍ സി.ബി.ഐ ആവശ്യത്തെ എതിര്‍ത്ത് പ്രതിഭാഗം. സി.ബി.ഐ നര്‍ദ്ദേശ പ്രകാരം ആണ് കേസ് തലശ്ശേരിയില്‍ എത്തിയത്. സി.ബി.ഐ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതില്‍ നിന്നും സാഹചര്യം മാറി എന്നും പ്രതിഭാഗം. കേസ് കോടതി ഈ മാസം 19ലേക്ക് മാറ്റി
5. കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് നല്‍കി ഇരുന്നു. പി.ജയരാജനും ടി.വി രാജേഷും അടക്കം 28 മുതല്‍ 33 വരെ പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. കുറ്റപത്രത്തില്‍ സി.ബി.ഐ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാന രഹിതം എന്നും കൊലക്കുറ്റവും ഗൂഡാലോചനയും അടക്കം ഉളളവയ്ക്ക് തെളിവില്ലെന്നും ചൂണ്ടിക്കാട്ടി ആണ് വിടുതല്‍ ഹര്‍ജി നല്‍കിയത്
6. പോക്‌സോ കേസില്‍ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിന് എതിരെ പെണ്‍കുട്ടി മൊഴി നല്‍കി. ഇമാം തന്നെ മാനഭംഗപ്പെടുത്തി എന്ന് പെണ്‍കുട്ടിയുടെ രഹസ്യ മൊഴി. വനിതാ സി.ഐ യുടെ നേതൃത്വത്തില്‍ ആയിരുന്നു മൊഴി രേഖപ്പെടുത്തിയത്. അതേസമയം ഇമാമിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഭവ ശേഷം ഒളിവില്‍ പോയ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തിരച്ചില്‍ ശക്തം ആണ്. ഷെഫീക്ക് അല്‍ ഖാസിമിയെ കണ്ടെത്താനായുള്ള ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും .
7. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈ.എസ്.പി ഡി.അശോകന്‍ നോട്ടീസ് ഇറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇമാം രാജ്യം വിടാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാ വിമാന താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ കീഴടങ്ങണെന്ന് പൊലീസ് ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
8. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു മുന്നണിയുടെ കേരള സംരക്ഷണ യാത്ര ഇന്ന് തുടങ്ങും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്ത് നിന്നും തുടങ്ങും. കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ ആരംഭിക്കുക, ശനിയാഴ്ച മഞ്ചേശ്വരത്ത് നിന്ന്. ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് നേതാക്കളുടെ യാത്ര
9. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജം ആക്കുക ആണ് യാത്രകളുടെ ലക്ഷ്യം. ബി.ജെ.പിയെയും കോണ്‍ഗ്രസനേയും ഒരുപോലെ എതിര്‍ത്ത് എല്‍.ഡി.എഫിന് പരമാവധി വോട്ട് ഉറപ്പിക്കുക ആണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ ഭാരണ നേട്ടങ്ങളും എണ്ണിപ്പറഞ്ഞാകും ജാഥകളുടെ പര്യടനം. തിരുവനന്തപുരത്ത് സി.പി.ഐ ജനറള്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി യാത്ര ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരത്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുമാണ് ജാഥകള്‍ ഉദ്ഘാടനം ചെയ്യുക.
10. ജാഥാ ക്യാപ്റ്റന് പുറമേ പത്ത് ഘടക കക്ഷികളുടേയും പ്രതിനിധികള്‍ ഓരോ ജാഥയിലും അംഗങ്ങളായിരിക്കും. ജാഥകള്‍ക്ക് ഇടയിലും സീറ്റ് വിഭജനത്തിന് ആയുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരും. ജാഥകള്‍ സമാപിക്കുന്നതോടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് നീക്കം. മാര്‍ച്ച് രണ്ടിനാണ് കൂറ്റന്‍ റാലിയോടെ ജാഥകള്‍ സമാപിക്കുന്നത്