തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം ഷെഫീക്ക് അൽ ഖാസിം ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സി.പി.എം രാഷ്ട്രീയ വെെരാഗ്യം തീർക്കുകയാണെന്നും, കള്ളക്കേസിൽ കുടുക്കിയതാണെന്നും ഇമാം ജാമ്യാപേക്ഷയിൽ പറഞ്ഞു. എസ്.ഡി.പി.ഐ വേദിയിൽ സംസാരിച്ചതിന് സി.പി.എമ്മിന് വിരോധമുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
നേരത്തെ, ഇമാം പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. വനിത സി.ഐ.യുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂർവ്വമെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. പെൺകുട്ടിയുടെ രഹസ്യമൊഴി എടുക്കാനും പൊലീസ് അനുമതി തേടിയിട്ടുണ്ട്.ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. ഇമാം ഷെഫീക്ക് അൽ ഖാസിമിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഖാസിമിയെ കണ്ടെത്താനായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡി.വൈ.എസ്.പി ഡി അശോകൻ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.