കൊച്ചി : രണ്ട് വർഷം മുൻപ് കൊച്ചിയിൽ മൊബൈൽ ഷോപ്പ് ഉദ്ഘാടനത്തിന് വന്ന സണ്ണി ലിയോണിനെ കാണാൻ തടിച്ച് കൂടിയവരെ കണ്ട് അന്തം വിട്ട് നിന്നത് കൊച്ചി മാത്രമല്ല, രാജ്യം മുഴുവനായിരുന്നു. തന്നെ കാണാനെത്തിയവർക്ക് നന്ദി പ്രകാശിപ്പിച്ച് സണ്ണി ലിയോൺ ട്വീറ്റ് ചെയ്യുക കൂടിയുണ്ടായി.
കൊച്ചിയുടെ അന്നത്തെ കൊച്ചല്ലാത്ത സ്‌നേഹം മനസിലാക്കിയാണ് പ്രണയ ദിനമായ ഇന്ന് അങ്കമാലിയെ അഡ്ലക്സ് കൺവൻഷൻ സെന്ററിൽ സണ്ണി ലിയോണിനെ പങ്കെടുപ്പിച്ച് 'വാലന്റൈൻസ് ഡേ നൈറ്റ്' സംഘടിപ്പിക്കാൻ സയോൺ ക്രിയേഷൻ തീരുമാനിച്ചത്.
എന്നാൽ അവസാന നിമിഷം കൊച്ചിയിലെ പ്രോഗ്രാം റദ്ദാക്കിയെന്നും ആരാധകരോട് മാപ്പ് ചോദിക്കുന്നതായും അറിയിച്ച് കൊണ്ട് സണ്ണിലിയോൺ ട്വീറ്റ് ചെയ്തു. ഇതോടെയാണ് പ്രോഗ്രാം റദ്ദാക്കാനുള്ള കാരണങ്ങളെ കുറിച്ച് പുറം ലോകം അറിയുന്നത്. കൊച്ചിയിൽ സണ്ണിലിയോണിന്റെ പരിപാടിക്ക് വളരെ കുറച്ച് ടിക്കറ്റ് മാത്രമേ വിറ്റുപോയിരുന്നുള്ളു എന്നാണ് അറിയുന്നത്. ജോബോയി ആപ്പ് വഴി 80 ടിക്കറ്റുകളും ബുക് മൈ ഷോ ആപ്പ് വഴി 80 ടിക്കറ്റുകളും നേരിട്ട് 30 ടിക്കറ്റുകളുമാണ് ആകെ വിറ്റു പോയത്. ഇത് കൂടാതെ കുറച്ച് സൗജന്യ പാസുകളും വിതരണം ചെയ്തിരുന്നു. സാമ്പത്തികമായി പ്രോഗ്രാം പരാജയമാവുമെന്ന് കണ്ടാണ് റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പരിപാടിയുടെ സംഘാടകർ പറയുന്നത് മറ്റൊരു കാരണമാണ്. സ്റ്റേജ് ഒരുക്കുന്നതിനായി സണ്ണിലിയോണിന്റെ ടീം ആവശ്യപ്പെട്ട സംവിധാനങ്ങൾ ഒരുക്കാനാവാത്തതാണ് ഷോ റദ്ദാക്കിയതിന് പിന്നിൽ. സ്റ്റേജിന് വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കാൻ വേണ്ടിയ സമയം ലഭിക്കാത്തതാണ് കാരണം. അതെസമയം പരിപാടി ഉപേക്ഷിച്ചിട്ടില്ലെന്നും മറ്റൊരു ദിവസം നടത്തുമെന്നും സംഘാടകർ പറയുന്നു.
Sorry everyone I will not be attending this Cochin Valentines event due to promoter defaulting on their commitments!
— Sunny Leone (@SunnyLeone) February 13, 2019
pic.twitter.com/qOsWqH3MjN