coconut

കൊല്ലം : ഒരു കാലത്ത് കേരം തിങ്ങിനിറഞ്ഞിരുന്ന കേരള നാട്ടിൽ ഇന്ന് തേങ്ങയ്ക്കും അന്യസംസ്ഥാനത്തിന്റെ വാതിലിൽ മുട്ടേണ്ട ഗതികേടിലാണ് മലയാളി. കൊള്ളവില നൽകി തമിഴ്നാട്ടിൽ നിന്നടക്കം കൊണ്ട് വരുന്ന തേങ്ങയിൽ മാരകമായ രാസവസ്തുക്കൾ ചേർക്കുന്നു. നാടൻ തേങ്ങയുടെ നിറവും കാമ്പും ലഭിക്കുന്നതിനായി സൾഫറാണ് ചേർക്കുന്നത്. അന്യനാടുകളിൽ നിന്നും എത്തിക്കുന്ന മൂപ്പെത്താത്ത പൊതിച്ച തേങ്ങ ഗോഡൗണിൽ ഇറക്കിയ ശേഷം സൾഫർ എന്ന മാരകമായ രാസവസ്തു വിതറി മൂടി വയ്ക്കുകയാണ് ചെയ്യുന്നത്. വിപണിയിൽ നാടൻ തേങ്ങയ്ക്കാണ് പ്രിയമുള്ളത്. തമിഴ്നാട്ടിൽ നിന്നടക്കം വരുന്ന തേങ്ങ കരിക്ക് വിപണിയിലാണ് വ്യാപകമായി ഉപയോഗിച്ച് കൊണ്ടിരുന്നത്. എന്നാൽ കേരളത്തിൽ കേരകൃഷി കുറഞ്ഞതോടെ കറിയ്ക്കരയ്ക്കാനും തമിഴ്നാട്ടിലെ തേങ്ങ എത്തിക്കുകയാണ്.

സൾഫർ ചേർത്ത തേങ്ങ വിപണിയിൽ നിരോധിക്കണമെന്നും ഇത്തരക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കേരള ഉപഭോക്തൃ വികസനസമിതി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.