8-crpf-men-killed

ശ്രീനഗർ: കാശ്‌മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോരയിൽ സി.ആ‍ർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ സ്‌ഫോടനത്തിൽ 30 ജവാൻമാർ കൊല്ലപ്പെട്ടു. ഏകദേശം 45 ജവാൻമാർക്ക് പരിക്കേറ്റു. 2500 സെെനികരാണ് വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നതെന്ന് ജമ്മു ഡി.ജി.പി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. മരണസഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.

ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. വാർത്താ ഏജൻസിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും കനത്ത ഭീകരാക്രമണം ആണിത്.

വാഹനവ്യൂഹത്തിന്റെ മദ്ധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. നിരവധി വാഹനങ്ങൾ സ്ഫോടനത്തിൽ തകർന്നു .200 കിലോ ഗ്രാം സ്ഫോടക വസ്തു വാഹനത്തിലുണ്ടായിരുന്നുവെന്നാണ് നിഗമനം.ബോംബ് വച്ചിരുന്ന കാർ വാഹനവ്യൂഹത്തിന് നേരെ ഇരച്ചുകയറുകയായിരുന്നു. ജെയ്ഷെ മുഹമ്മദ് അംഗവും പുൽവാമ സ്വദേശിയുമായ വഖാർ എന്നു വിളിക്കുന്ന ആദിൽ അഹമ്മദാണെന്ന് ചാവേറാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. 2018ലാണ് ഇയാൾ ജയ്ഷെ മുഹമ്മദിൽ ചേർന്നത് . ജെയ്ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്ക്വാഡ് അംഗമായിരുന്നു ഇയാൾ.

സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. തീവ്രവാദികൾക്ക് കനത്ത തിരിച്ചടി നൽകണമെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നാളെ ശ്രീനഗറിലെത്തും .

Terrible news coming from the valley. A number of CRPF soldiers are reported to have been killed & injured in an IED blast. I condemn this attack in the strongest possible terms. My prayers for the injured & condolences to the families of the bereaved. #Kashmir

— Omar Abdullah (@OmarAbdullah) February 14, 2019