1. ജമ്മു കാശ്മിരിലെ പുല്‍വാമയില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 8 ജവാന്മാര്‍ക്ക് വീരമൃത്യു. നാല് പേരുടെ നില അതീവ ഗുരുതരം. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ആയിരുന്നു ആക്രമണം. ആക്രമണം ഉണ്ടായത് ശ്രീനഗര്‍ ജമ്മു ഹൈവേയില്‍ അവന്തിപ്പോരയില്‍
2. പോക്‌സോ കേസിലെ പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. തന്നെ കള്ളക്കേസില്‍ കുടുക്കി എന്ന് ആരോപണം. സി.പി.എം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നു എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഷെഫീഖ് അല്‍ ഖാസിമി. സംഭവവുമായി ബന്ധപ്പെട്ട് ഇമാമിന് എതിരെ പെണ്‍കുട്ടിയുടെ രഹസ്യമൊഴി. മുന്‍ ഇമാം തന്നെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയത് മനപൂര്‍വം എന്ന് മൊഴി
3. ഇമാം തന്നെ മാനഭംഗപ്പെടുത്തി. പീഡനം നടന്നു എന്ന് സ്ഥിരീകരിച്ച് വൈദ്യ പരിശോധനാ ഫലവും പുറത്ത്. വനിതാ സി.ഐ യുടെ നേതൃത്വത്തില്‍ ആയിരുന്നു മൊഴി രേഖപ്പെടുത്തിയത്. അതേസമയം ഇമാമിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഭവ ശേഷം ഒളിവില്‍ പോയ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തിരച്ചില്‍ ശക്തം ആകവെ ആണ് മുന്‍കൂര്‍ ജാമ്യം തേടി ഇയാള്‍ കോടതിയെ സമീപിക്കുന്നത്
4. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ മാറ്റണം എന്ന് സി.ബി.ഐ. കണ്ണൂരില്‍ നിന്ന് ാെകച്ചി സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യം. കോടതിയില്‍ സി.ബി.ഐ ആവശ്യത്തെ എതിര്‍ത്ത് പ്രതിഭാഗം. സി.ബി.ഐ നര്‍ദ്ദേശ പ്രകാരം ആണ് കേസ് തലശ്ശേരിയില്‍ എത്തിയത്. സി.ബി.ഐ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതില്‍ നിന്നും സാഹചര്യം മാറി എന്നും പ്രതിഭാഗം. കേസ് കോടതി ഈ മാസം 19ലേക്ക് മാറ്റി
5. അതേസമയം, സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കോടതിയില്‍ എത്തിയില്ല. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട 27 മുതല്‍ 32വരെയുള്ള പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി എങ്കിലും ഇത് പരിഗണിക്കുന്നതും കോടതി മാറ്റിവച്ചു. ഷുക്കൂര്‍ വധക്കേസ് വിചാരണ എവിടെ നടത്തുന്നു എന്നതില്‍ ആശങ്ക ഇല്ല എന്ന് പ്രതിഭാഗം അഭിഭാഷകന്‍. എന്നാല്‍ സി.ബി.ഐയുടെ ബാലിശമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആകില്ലെന്നും പ്രതികരണം
6. പ്രവാസികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍. നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ 10 ശതമാനം ഇളവ് അനുവദിക്കും എന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഒമാന്‍ എയര്‍ ഏഴു ശതമാനം ഇളവ് അനുവദിക്കാന്‍ കരാര്‍ ഒപ്പിട്ടു. ആഭ്യന്തര സര്‍വീസിലും ഇന്‍ഡിഗോ ടിക്കറ്റ് ചാര്‍ജിലും ഇളവ് നല്‍കും. ഖത്തര്‍, കുവൈറ്റ്, ഇന്‍ഡിഗോ എയര്‍ ലൈനുകളുമായി ചര്‍ച്ച നടക്കുക ആണെന്നും ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്പീക്കര്‍
7. പത്ത് ശതമാനം ഇളവാണ് ഖത്തര്‍, കുവൈറ്റ്, ഇന്‍ഡിഗോ എയര്‍ലൈനുകളില്‍ നിന്ന് ലഭിക്കുന്നത്. പന്ത്രണ്ട് എം.എല്‍.എ മാര്‍ ലോക കേരള സഭയില്‍ പങ്കെടുക്കും. അവരുടെ ചിലവ് വഹിക്കുന്നത് സ്വന്തമായോ, പാര്‍ട്ടിയോ ആണ്. സഭയുടെ നടത്തിപ്പിന് ബഡ്ജറ്റ് വിഹിതം ഉപയോഗിക്കില്ല. പണം കണ്ടെത്തുന്നത് പൂര്‍ണ്ണമായും സ്‌പോണ്‍സര്‍ഷിപ്പില്‍ ആണെന്നും സ്പീക്കര്‍
8. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ആണ് തന്റെ ലക്ഷ്യം. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളെ പ്രിയങ്ക തള്ളിയത്, ഇപ്പോള്‍ പരാജയപ്പെട്ടാല്‍ അത് രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കും എന്ന ഭീതിയുടെ പശ്ചാത്തലത്തില്‍ എന്നും വിവരം