pic

കൊച്ചി: മഹീന്ദ്രയുടെ പുതിയ സബ്-കോംപാക്‌റ്ര് എസ്.യു.വിയായ എക്‌സ്.യു.വി 300 വിപണിയിലെത്തി. പെട്രോൾ വേരിയന്റിന് 7.90 ലക്ഷം രൂപ മുതലും ഡീസൽ വേരിയന്റിന് 8.49 ലക്ഷം രൂപ മുതലുമാണ് വില. മഹീന്ദ്രയുടെ ഉപസ്ഥാപനമായ കൊറിയൻ കമ്പനി സാംഗ്യോംഗിന്റെ ടിവോലിയുടെ പ്ളാറ്ര്‌ഫോമിൽ നിർമ്മിച്ച എക്‌സ്.യു.വി 300ന് ചീറ്റയുടെ ഭാവങ്ങളോടെയുള്ള, അതിമോനഹരവും സ്‌പോർട്ടീയുമായ രൂപകല്‌പനയാണ് നൽകിയിരിക്കുന്നത്.

115 ബി.എച്ച്.പി കരുത്തും 300 എൻ.എം. ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് 1.5 ലിറ്റർ ഡീസൽ എൻജിൻ. 110 ബി.എച്ച്.പി കരുത്തുള്ളതാണ് 1.2 ലിറ്റർ പെട്രോൾ എൻജിൻ. ടോർക്ക് 200 എൻ.എം. നിലവിൽ 6-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷനാണുള്ളത്. സ്‌മാർട് സ്‌റ്രിയറിംഗ്, ഏഴ് എയർബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., മുന്നിലും പിന്നിലും ഫോഗ്‌ലാമ്പുകൾ, ഏഴിഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളും എക്‌സ്.യു.വി 300യ്‌ക്കുണ്ട്.