hyk

കൊച്ചി: പവർ ഇലക്‌ട്രോണിക്‌സ് രംഗത്തെ പ്രമുഖരായ ഹൈക്കോണിന്റെ സോളിസ് സോളാർ ഇൻവെർട്ടറുകൾ വിപണിയിലെത്തി. എം.പി.പി.ടി ലിഥിയം അയൺ ബാറ്ററിയോട് കൂടിയാണ് ഇതവതരിപ്പിച്ചിരിക്കുന്നത്. സോളിസ് 1000,​ സോളിസ് 2000,​ സോളിസ് 3000 വേരിയന്റുകളിൽ ഇൻവെർട്ടർ ലഭ്യമാണ്. ഏറെ ഒതുക്കമുള്ള രൂപകല്‌പനയാണ് എന്നതാണ് സോളിസിന്റെ മുഖ്യ സവിശേഷത.

സോളാർ പാനൽ ഇല്ലാതെയും സോളിസ് ഒരു യൂണിറ്റോളം ഊർജം ദിവസേന ലാഭിക്കും. ഹൈക്കോൺ ലൈഫ് സീരീസ് ലിഥിയം അയൺ ബാറ്ററി പാക്കുകൾ ഒരു മണിക്കൂർ കൊണ്ട് മുഴുവനായി ചാർജ് ചെയ്യാം. ബാക്കപ്പ് ടൈം കൂട്ടാൻ അധികം ബാറ്ററി പാക്കുകൾ കൂട്ടിവച്ച് ഉപയോഗിക്കാനുമാകും.