ന്യൂഡൽഹി: കാശ്‌മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോരയിലുണ്ടായ സ്‌ഫോടനത്തിൽ 18 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി. പുൽവാമ ആക്രമണത്തിൽ മറക്കാനാകാത്ത തിരിച്ചടി നൽകണമെന്ന് അരുൺ ജെയ്റ്റലി പറഞ്ഞു.
ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്ഥിതി വിലയിരുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ രാജ്നാഥ് സിംഗ് നാളെ ശ്രീനഗറിലേക്ക് തിരിക്കും. സി.ആർ.പി.എഫ് ജവാൻമാർ സഞ്ചരിച്ച വാഹനവ്യഹത്തിന് നേരെയാണ് സ്ഫോടനം നടന്നത്. 30 ജവാൻമാർ കൊല്ലപ്പെടുകയും ഏകദേശം 44 ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരണസഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.
ബോംബ് വച്ചിരുന്ന കാർ വാഹനവ്യൂഹത്തിന് നേരെ ഇരച്ചുകയറുകയായിരുന്നു. പുൽവാമ സ്വദേശി ആദിൽ മുഹമ്മദ് ആണ് കാർ ഒാടിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഘടനയുടെ ആത്മഹത്യ സ്കോഡ് തലനാണ് ആദിൽ മുഹമ്മദ്.