പ്രാക്ടിക്കൽ/വൈവാ വോസി
എട്ടാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം സപ്ലിമെന്ററി) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ (13807) വൈവാ വോസി, പ്രാക്ടിക്കൽ 8 ന് നടത്തും.
അഞ്ചാം സെമസ്റ്റർ കരിയർ - റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 18, 19, 21 തീയതികളിൽ നടത്തും.
ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് സമർപ്പണം, വൈവാവോസി എന്നിവ യഥാക്രമം മാർച്ച് 8, 11, 27 തീയതികളിൽ തിരുവനന്തപുരം ഗവ.വിമൻസ് കോളേജിൽ നടത്തും.
രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ് (ഡി.ടി.എസ്) വൈവാവോസി ടൈംടേബിൾ വെബ്‌സൈറ്റിൽ.
ടൈംടേബിൾ
27 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ (2014 സ്‌കീം സപ്ലിമെന്ററി - ഫുൾടൈം/റെഗുലർ ഈവനിംഗ്/യു.ഐ.എം/ ട്രാവൽ ആൻഡ് ടൂറിസം, 2018 സ്‌കീം - ഫുൾ ടൈം/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം, 2018 സ്‌കീം - ഈവനിംഗ് (റഗുലർ)) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ. വിദ്യാർത്ഥികളുടെ അറ്റന്റൻസ് റിപ്പോർട്ടുകൾ പ്രിൻസിപ്പൾമാർ 20 ന് മുമ്പ് സർവകലാശാല ഓഫീസിൽ ലഭ്യമാക്കണം.
22 ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്യൂ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 1 ന് ആരംഭിക്കും.
ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയുടെ (ബി.എച്ച്.എം) (2014 സ്‌കീം - റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, 2011 സ്‌കീം - സപ്ലിമെന്ററി) അഞ്ചാം സെമസ്റ്റർ പരീക്ഷ 22 ന് ആരംഭിക്കും.
തീയതി നീട്ടി
2018 - 2019 അക്കാഡമിക് വർഷത്തിലെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ കോളേജ്മാറ്റത്തിന് അപേക്ഷ സമർപ്പിക്കാനുളള തീയതി 22 വരെ നീട്ടി.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ പഠന വിഭാഗം നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.സി.എ, ഒന്നാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് & ബി.സി.എ പ്രോഗ്രാമുകൾക്ക് 2019 16, 17 തീയതികളിൽ ക്ലാസ് ഇല്ല.
പരീക്ഷാഫലം
എം.ഫിൽ ഫോട്ടോണിക്സ് 2017 - 2018 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയ്ക്ക് പിഴ കൂടാതെ മാർച്ച് 11 വരെയും 50 രൂപ പിഴയോടെ മാർച്ച് 14 വരെയും 125 രൂപ പിഴയോടെ മാർച്ച് 18 വരെയും അപേക്ഷിക്കാം.
ബി.പി.എ ആന്വൽ സ്‌കീം മേഴ്സിചാൻസ് (2005, 2006 അഡ്മിഷൻസ്) പരീക്ഷയ്ക്ക് പിഴ കൂടാതെ 21 വരെയും 50 രൂപ പിഴയോടെ 23 വരെയും 125 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. പരീക്ഷാഫീസിന് പുറമേ 5000 രൂപ മേഴിസി ചാൻസ് ഫീസായി അടയ്‌ക്കണം.
റിഫ്രഷർ കോഴ്സ്
യു.ജി.സി ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്‌മെന്റ് സെന്ററിൽ മാർച്ച് 7 മുതൽ 27 വരെ യൂണിവേഴ്സിറ്റി/കോളേജ് അദ്ധ്യാപകർക്കായി നടത്തുന്ന എഡ്യൂക്കേഷൻ ആൻഡ് ടീച്ചിംഗ് മെത്തേഡ്സ് റിഫ്രഷർ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ പ്രിൻസിപ്പിലിന്റെ സാക്ഷ്യപത്രത്തോടു കൂടി ദ ഡയറക്ടർ, യു.ജി.സി ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്‌മെന്റ് സെന്റർ, ഗോൾഡൺ ജൂബിലി ബിൽഡിംഗ്, യൂണിവേഴ്സിറ്റി ഒഫ് കേരള, കാര്യവട്ടം - 695581 വിലാസത്തിൽ 23 ന് മുൻപ് ലഭിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും www.ugchrdc.in.
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് ഫംങ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് കോഴ്സിന് 23 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്സ് കാലാവധി: 6 മാസം, ഫീസ്: 6000 രൂപ, അപേക്ഷാഫീസ്: 100 രൂപ. ക്ലാസ്: ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷാഫോറത്തിന് സർവകലാശാല സെനറ്റ് ക്യാമ്പസിലെ എസ്.ബി.ഐ ബാങ്കിൽ A/c No. 57002299878 ൽ 100 രൂപ അടച്ച രസീത് സഹിതം പി.എം.ജി ജംഗ്ഷനിലെ സി.എ.സി.ഇ.ഇ ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക. ഫോൺ: 0471 - 2302523