sndp-yogam

ചേർത്തല:ചേർത്തല ശ്രീനാരായണ കോളേജ് ആഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10ന് നടത്താൻ നിശ്ചയിച്ചിരുന്ന, എസ്.എൻ.ഡി.പി യോഗത്തിന്റെ 113-ാമത് വാർഷിക പൊതുയോഗം മാറ്റിവച്ചു. കൊല്ലം മുൻസിഫ് കോടതിയുടെ നിരോധന ഉത്തരവിനെ തുടർന്നാണ് പൊതുയോഗം മാറ്റിയതെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.