rahul-anil-ambani

ഗാന്ധിനഗർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ ഗുജറാത്തിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പാർട്ടി പ്രവർത്തക ചുംബനം നൽകി. വൽസാദിലെ റാലിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

പ്രവർത്തക രാഹുലിനെ ചുംബിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് പങ്കുവെച്ചത്. രാഹുലിനെ മാലയണിയിക്കാനായി കുറച്ച് സ്ത്രീകൾ വേദിയിലേക്ക് എത്തിയിരുന്നു. ഇവരിൽ ഒരാളാണ് ചുംബിച്ചത്. ശേഷം സ്ത്രീകൾ രാഹുലിനെ മാലയണിയിച്ചു.

'ജൻ ആക്രോശ് റാലി'യെ അഭിസംബോധന ചെയ്ത് ഗുജറാത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് രാഹുൽ എത്തിയത്. വൽസാദിലെ വൻരാജ് ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി നടന്നത്.