news

1. പൊതുജനമധ്യത്തില്‍ മോശം പരാമര്‍ശം നടത്തി എന്ന് ആരോപിച്ച് ഖാദി ബോര്‍ഡ് ഉപ അധ്യക്ഷ ശോഭനാ ജോര്‍ജിന് എതിരെ നടന്‍ മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ്. തനിക്ക് എതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും മുന്‍ നിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ തയ്യാറായില്ലെങ്കില്‍ 50 കോടി നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ്. കഴിഞ്ഞ നവംബറിലാണ് മോഹന്‍ലാല്‍ നോട്ടീസ് അയച്ചത്. ഒരു പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന രംഗത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.

2. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പനത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ഈ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദി ബോര്‍ഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തി പരസ്യ പിന്‍വലിക്കണം എന്നായിരുന്നു ആവശ്യം. ഇതിന് എതിരെ ആണ് ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചത്. ഇതിനെ തുടര്‍ന്ന് പരസ്യം പിന്‍വലിച്ചിരുന്നു. ശോഭനാ ജോര്‍ജ് ഇത് പൊതു വേദിയില്‍ പറയുകയും ചെയ്തിരുന്നു. വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തി എന്ന് മോഹന്‍ലാലിന്റെ പരാതി

3. ശബരിമല സമരത്തിന് പൂര്‍ണ പിന്തുണ അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണം. കോടതി വിധി വിശ്വാസത്തിന് എതിരാണ്. അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നു. അയോധ്യയില്‍ അനുകൂല വിധിയ്ക്കായി ഹിന്ദു സമൂഹം ഏറെ നാളായി കാത്തിരിക്കുക ആണ്. ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. കുംഭമേളയുടെ തിരക്ക് കാരണം എത്താന്‍ കഴിഞ്ഞില്ലെന്നും പത്തനംതിട്ടയില്‍ യോഗി

4. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് അന്വേഷണ ചുമതല നല്‍കിയ ഉത്തരവ് ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറത്തിറക്കി. നടപടി, ഹൈക്കോടതി നിര്‍ദ്ദേശം പ്രകാരം. അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയത് മലപ്പുറം സ്വദേശിയായ പ്രവാസി വ്യാവസായിയെ കബളിപ്പിച്ച് 50 ലക്ഷം തട്ടിയെടുത്ത കേസില്‍

5. ഉത്തരവ് പ്രകാരം മലപ്പുറം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായിരിക്കും അന്വേഷണം നടത്തുക. മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ അന്‍വറിന് എതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നും എം.എല്‍.എയെ സംരക്ഷിക്കാന്‍ കുറ്റപത്രം പോലും സമര്‍പ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിന് ശേഷം, എ.ഡി.ജി.പി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

6. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ മാറ്റണം എന്ന് സി.ബി.ഐ. കണ്ണൂരില്‍ നിന്ന് ാെകച്ചി സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യം. കോടതിയില്‍ സി.ബി.ഐ ആവശ്യത്തെ എതിര്‍ത്ത് പ്രതിഭാഗം. സി.ബി.ഐ നര്‍ദ്ദേശ പ്രകാരം ആണ് കേസ് തലശ്ശേരിയില്‍ എത്തിയത്. സി.ബി.ഐ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതില്‍ നിന്നും സാഹചര്യം മാറി എന്നും പ്രതിഭാഗം. കേസ് കോടതി ഈ മാസം 19ലേക്ക് മാറ്റി

7. അതേസമയം, സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കോടതിയില്‍ എത്തിയില്ല. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട 27 മുതല്‍ 32വരെയുള്ള പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി എങ്കിലും ഇത് പരിഗണിക്കുന്നതും കോടതി മാറ്റിവച്ചു. ഷുക്കൂര്‍ വധക്കേസ് വിചാരണ എവിടെ നടത്തുന്നു എന്നതില്‍ ആശങ്ക ഇല്ല എന്ന് പ്രതിഭാഗം അഭിഭാഷകന്‍. എന്നാല്‍ സി.ബി.ഐയുടെ ബാലിശമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആകില്ലെന്നും പ്രതികരണ

8. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ആണ് തന്റെ ലക്ഷ്യം. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളെ പ്രിയങ്ക തള്ളിയത്, ഇപ്പോള്‍ പരാജയപ്പെട്ടാല്‍ അത് രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കും എന്ന ഭീതിയുടെ പശ്ചാത്തലത്തില്‍ എന്നും വിവരം

9. ലോക്സഭ തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ യു.പി യുടെ ചുമതലയുളള പ്രിയങ്ക ഗാന്ധി കേശവ് ദേവ് മൗര്യയുടെ മഹാന്‍ ദള്‍ പാര്‍ട്ടിയുമായി ഉത്തര്‍ പ്രദേശില്‍ സഖ്യം പ്രഖ്യാപിച്ചു. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഇടയില്‍ ആധിപത്യമുളള പാര്‍ട്ടിയാണ് കേശവ് ദേവ് മൗര്യയുടെ മഹാന്‍ ദള്‍ പാര്‍ട്ടി. പ്രിയങ്ക സഖ്യം പ്രഖ്യാപിച്ചത് ലഖ്നൗവിലെ പാര്‍ട്ടി ഓഫീസില്‍ വച്ച്.

10. ലഖ്നൗവിലെ ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക നടത്തുന്നത് മാരത്തണ്‍ കൂടിക്കാഴ്ചകള്‍. കഴിഞ്ഞ രണ്ട് ദിവസമായി പ്രവര്‍ത്തകരുമായി പ്രിയങ്ക ചര്‍ച്ച നടത്തിയത് 15 മണിക്കൂര്‍ വീതം. യു.പി യിലെ 41 മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്കുളളത്. ബാക്കി 39 മണ്ഡലങ്ങളുടെ ചുമതല ജോതിരാദിത്യ സിന്ധ്യക്കാണ്. സംസ്ഥാനത്തെ 80 മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രിയങ്ക.

11. ജമ്മു കാശ്മീരിനെ നടുക്കി വന്‍ ഭീകരാക്രമണം. 30 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. സൈനിക പരിശീലനം കഴിഞ്ഞ മടങ്ങിയ ജവാന്മാരുടെ വാഹനനവ്യൂഹത്തിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ബോംബ് വച്ചിരുന്ന കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുക ആയിരുന്നു. വാഹനവ്യൂഹത്തില്‍ 2500 സൈനികര്‍ ഉണ്ടായിരുന്നതായി ജമ്മു ഡി.ജി.പി.