ന്യൂഡൽഹി: കാശ്മീരിലെ പുൽവാമ ജില്ലയിലൂണ്ടായ സ്ഫോടനത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണത്തിൽ 30 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടത്. സെെനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഉറി ഭീകരാക്രമണത്തിന് ശേഷം സെെന്യത്തിന് നേരെ നടന്ന ആസൂത്രിത ചാവേർ ആക്രമണമാണിത്.
പുൽവാമയിൽ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുബത്തിന് രാജ്യത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും. പരിക്കറ്റവർ പെട്ടെന്ന് തന്നെ സുഖം പ്രാപിച്ച് വരട്ടെ. സെെനികരുടെ ജീവത്യാഗം വെറുതെയാകില്ല. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇതേസമയം പുൽവാമ ഭീകരാക്രമണത്തിൽ മറക്കാനാകാത്ത തിരിച്ചടി നൽകണമെന്ന് അരുൺ ജെയ്റ്റലി പറഞ്ഞിരുന്നു. പ്രധാനമന്ത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി.
സി.ആർ.പി.എഫ് ജവാൻമാർ സഞ്ചരിച്ച വാഹനവ്യഹത്തിന് നേരെയാണ് സ്ഫോടനം നടന്നത്. 30 ജവാൻമാർ കൊല്ലപ്പെടുകയും ഏകദേശം 44 ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. വാർത്താ ഏജൻസിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നാളെ ശ്രീനഗറിലേക്ക് തിരിക്കും.
Attack on CRPF personnel in Pulwama is despicable. I strongly condemn this dastardly attack. The sacrifices of our brave security personnel shall not go in vain. The entire nation stands shoulder to shoulder with the families of the brave martyrs. May the injured recover quickly.
— Narendra Modi (@narendramodi) February 14, 2019