attukal-temple

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാൻ നടൻ മമ്മൂട്ടിയാണ് എത്തിയത്. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് കലാപരിപാടികൾ ഉദ്ഘാടനം മമ്മൂട്ടി നിർവ്വഹിച്ചത്. ഉദ്ഘാടന വേദിയിൽ മമ്മൂട്ടി താരമായെങ്കിലും സോഷ്യൽ മീഡിയയീലൂടെ ആറ്റുകാൽ ക്ഷേത്രത്തിലെ ആൺകുട്ടികളുടെ കുത്തിയോട്ടത്തിൽ താരമായത് മോഹൻലാലാണ്.

ആറ്റുകാൽ ക്ഷേത്രത്തിൽ നടത്തിവരുന്ന ഒരു വഴിപാടാണ് കുത്തിയോട്ടം. പതിമൂന്ന് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. ഇത്തവണത്തെ കുത്തിയോട്ടത്തിലാണ് മോഹൻലാൽ താരമായത്. ക്യൂൻ എന്ന സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനമാണ് കുട്ടികൾ ആർപ്പുവിളിയോടെ പാടിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കുട്ടികളും വെെറലായി.