ഗാന്ധിനഗർ: പ്രണയ ദിനത്തിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രവർത്തകയുടെ സ്നേഹ ചുബനം. ഗുജറാത്തിലെ വൽസാദിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പാർട്ടി പ്രവർത്തകയുടെ വാത്സല്യം രാഹുലിന് ലഭിച്ചത്.
വേദിയിൽ വച്ച് രാഹുൽ ഗാന്ധിക്ക് മാല ചാർത്താൻ വരുന്നതിനിടയിലാണ് രാഹുലിന്റെ ആരാധിക കൂടിയായ പ്രവർത്തക ചുബന നൽകിയത്. വൽസാദിലെ വൻരാജ് ആർട്സ് ആൻഡ് കൊമേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. പ്രവർത്തക ചുബിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.എെ ആണ് പുറത്തുവിട്ടത്.
എന്നാൽ തന്റെ സ്നേഹം പ്രകടിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഇതിന് പ്രണയദിനവുമായി യാതൊരു ബന്ധവുമില്ലെന്നും കശ്മീര ബെൻ മാധ്യമ പ്രവർത്തകരോട്. അറുപത് വയസുള്ള താൻ 48 വർഷമായി കോൺഗ്രസ് പ്രവർത്തകയാണ്. രാഹുൽ തനിക്ക് സഹോദരനെപ്പോലെയാണെന്നും അവർ കൂട്ടിച്ചേർത്തു.
#WATCH A woman kisses Congress President Rahul Gandhi during a rally in Valsad, #Gujarat pic.twitter.com/RqIviTAvZ9
— ANI (@ANI) February 14, 2019