sneha-

ചെന്നൈ: വർഷങ്ങളായി അപേക്ഷാഫോമുകളിൽ ജാതിയുടെയും മതത്തിന്റെയും കോളങ്ങൾ ഒഴിവാക്കി വിടുകയാണ് വെല്ലൂർ സ്വദേശി സ്നേഹ പാർത്ഥിബരാജ. അവസാനം സ്നേഹയ്ക്ക് രാജ്യത്തിന്റെ അംഗീകാരവും ലഭിച്ചു. 'ജാതിയില്ല, മതമില്ല' എന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരിയാണ് ഇനി സ്നേഹ. 35 വയസുകാരിയായ സ്നേഹ വെല്ലൂരിൽ അഭിഭാഷകയായി ജോലി നോക്കിുകയാണ്.

തിരുപാട്ടൂർ തഹസിൽദാർ ആണ് ജാതിയില്ല, മതമില്ല സർട്ടിഫിക്കറ്റ് സ്നേഹയ്ക്ക് കൈമാറിയത്. രാജ്യത്ത് ഇത്തരത്തിൽ ഔദ്യോഗികമായി സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെയാളാണ് താനെന്ന് സ്നേഹ പറഞ്ഞു. തമിഴ് നാട്ടിലെ ഒരു അഭിഭാഷക കുടുംബത്തിലാണ് ജനിച്ചതെന്നും അതുകൊണ്ടു തന്നെ വളർന്നത് അത്തരത്തിലുള്ള ഒരു പരിസ്ഥിതിയിലാണെന്നും സ്നേഹ പറഞ്ഞു.

sneha-
തിരുപാട്ടൂർ തഹസിൽദാർ ടി.എസ്.സത്യമൂർത്തിയിൽ നിന്ന് സ്നേഹ പാർത്ഥിബരാജ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിയും മതവും ചേർക്കണമെന്ന് നിർബന്ധമുണ്ടെന്ന് ഒരു ഉത്തരവിലും പറയുന്നില്ല. പക്ഷേ, മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ജാതിയും മതവും നിർബന്ധമായി ചേർക്കാൻ ആവശ്യപ്പെടുകയാണ്. ഒമ്പതു വർഷത്തെ പോരാട്ടത്തിനു ശേഷമാണ് തനിക്ക് ജാതിയില്ല, മതമില്ല സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും പറഞ്ഞു.