പുൽവാമ: പുൽവാമയിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ. ഇന്ത്യയ്ക്കൊപ്പം നിന്ന് ഭീകരരെ അമർച്ച ചെയ്യുമെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ കെന്നറ്റ് ജെസ്റ്റർ അറിയിച്ചു. റഷ്യയും ഭീകരാക്രമണത്തെ അപലപിച്ചു. അയൽരാജ്യങ്ങളായ ഭൂട്ടാനും ശ്രീലങ്കയും ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്.
സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും കനത്ത ഭീകരാക്രമണം ആണിത്. പുൽവാമ ഭീകരാക്രമണത്തിൽ മരണസംഖ്യ നാൽപ്പത്തിനാലായി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.