terror-attack-

ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ. പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇന്ത്യക്കാർ തങ്ങളുടെ പ്രതിഷേദം പ്രകടിപ്പിച്ചത്. രൂക്ഷമായ ഭാഷയിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ ഇമ്രാൻഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രതികരിച്ച്‌ കൊണ്ടിരിക്കുന്നത്.

ഭീകരാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പറഞ്ഞാണ് മിക്കവരുടെയും പ്രതികരണം. വീണ്ടും ഒരു സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകുമെന്നും കരുതിയിരിക്കാനായിരുന്നു മറ്റ് ചിലർ പറയുന്നു. ഉയർന്നുപൊങ്ങിയ തീനാളങ്ങൾക്കൊപ്പം അവരാ ചുടുരക്തത്തിൽ ചിതറിത്തെറിച്ചത് രാജ്യം ചിതറിത്തെറിക്കാതിരിക്കാനെന്നും ജവൻമാരുടെ വീരമൃത്യുവിന് ആദരാജ്ഞലി അർപ്പിച്ച് മലയാളികൾ കുറിക്കുന്നു. ധീര സൈനികർക്ക് ആദരാജ്ഞലികൾ...തലകുനിച്ച ചരിത്രമില്ല.... തിരിച്ചടിച്ചിരിക്കും... വിശ്വാസമുണ്ട്.. എന്ന് പ്രതിഷേധം അറിയിച്ചവരുമുണ്ട്. പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക പരിപാടിയുടെ ഫോട്ടോ പങ്കുവെച്ച്‌ പ്രധാനമന്ത്രിയുടെ എല്ലാപോസ്റ്റിനും താഴെയാണ് ഇന്ത്യക്കാർ രോഷപ്രകടനം നടത്തുന്നത്.

പുൽവാമ ജില്ലയിലെ അവന്തിപുരയിൽ സി.ആർ.പി.എഫ് ജവാൻമാരുടെ വാഹന വ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ ഇതുവരെ 44 പേരാണ് വീരമൃത്യു വരിച്ചത്.