ദാമ്പത്യബന്ധത്തിന്റെ യാഥാർത്ഥ്യത്തെ ട്രോൾ രൂപേണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാലന്റൈൻസ് ഡേയിൽ നടൻ പൃഥ്വിരാജ്. വാലന്റെെൻസ് ഡേയിൽ ഇൻസ്റ്റഗ്രാമിൽ പൃഥിരാജ് പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. പ്രണയപൂർവ്വം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സുപ്രിയയും പൃഥിയുമാണ് ആദ്യത്തെ ചിത്രത്തിൽ നിറയുന്നത്. രണ്ടാമത്തെ ചിത്രത്തിൽ അൽപ്പം കലിപ്പിലാണ് സുപ്രിയ. പ്രതീക്ഷിക്കുന്നത്, എന്നാൽ യാഥാർത്ഥ്യം എന്നിങ്ങനെ രണ്ടു ചിത്രങ്ങൾക്കും ഫോട്ടോ ക്യാപ്ഷനും നൽകിയിട്ടുണ്ട് പൃഥി. വാലന്റൈൻസ് ഡേ സ്പെഷ്യൽ എന്നാണ് ചിത്രത്തെ പൃഥിരാജ് വിശേഷിപ്പിക്കുന്നത്. ട്രോളിങ്ങ് മൈസെൽഫ് എന്ന് ഹാഷ് ടാഗും നൽകിയിട്ടുണ്ട്.
‘ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം. ഗുഡ് ലക്ക് രാജുവേട്ടാ, ഇന്ന് ചേച്ചി വീട്ടിൽ വെയിറ്റിംഗ് ആയിരിക്കും’, ‘നിരവധി പുരുഷപ്രജകൾക്ക് വേണ്ടിയാണ് താങ്കളിപ്പോൾ സംസാരിച്ചത്’ എന്നു തുടങ്ങി രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിന് നൽകി കൊണ്ടിരിക്കുന്നത്. സുപ്രിയയും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.