jeethu-joseph

മലയാള സിനിമയിൽ വലിയ സൂപ്പർ സ്‌റ്റാറുകൾ ഇനി ഉണ്ടാകാതിരിക്കട്ടെയെന്ന് സംവിധായകൻ ജീത്തു ജോസഫ്. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം മിസ്‌റ്റർ ആന്റ് മിസ് റൗഡിയുടെ വിശേഷങ്ങൾ കേരളകൗമുദി ഓൺലൈനുമായി പങ്കുവയ്‌ക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വലിയ സൂപ്പർസ്‌‌റ്റാറുകൾ ഉണ്ടായിക്കഴിഞ്ഞാൽ, അയാളിലെ നടൻ വലിയ പ്രശ്‌നമാകുമെന്ന് ജീത്തു വ്യക്തമാക്കി.

'വലിയ സൂപ്പർ സ്‌റ്റാറുകളുമിതൊന്നും മലയാള സിനിമയിൽ ഇനി ഉണ്ടാകാതിരിക്കട്ടെ. കാരണം, അങ്ങനെ ഉണ്ടായി കഴിഞ്ഞാൽ അയാളിലെ നടൻ വല്യ പ്രശ്‌നമാകും. അയാളിലെ നടന്റെ എന്താ പറയ്യാ, പിന്നെ അതൊരു ബേർഡനായി മാറും'- ചിത്രത്തിലെ നായകൻ കാളിദാസ് ജയറാമിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയാണ്

ജീത്തു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.