തുവ്വൂർ : പാണ്ടിക്കാട് സ്വദേശിയായ യുസഫിന് ലോട്ടറിയടിച്ചെന്ന് കേട്ടപ്പോൾ ഇക്കുറി നാട്ടുകാർ ഞെട്ടിയില്ല. കാരണം കഴിഞ്ഞ മാസം ഞെട്ടിയതിന്റെ ഓർമ അവർക്കുണ്ടായിരുന്നു. ഒരു മാസം മുൻപ് കാരുണ്യയുടെ എൺപത് ലക്ഷം ചുമട്ട് തൊഴിലാളിയായ യൂസഫിന് അടിച്ചെന്ന് നാട്ടിൽ വാർത്ത പരന്നിരുന്നു. എന്നാൽ പിന്നീട് ഇത് വ്യാജ വാർത്തയാണെന്ന് തെളിഞ്ഞിരുന്നു. പക്ഷേ ഇക്കുറി കൃത്യമായി പറഞ്ഞാൽ ഒരു മാസത്തിന് ശേഷം കാരുണ്യ ലോട്ടറിയുടെ എൺപത് ലക്ഷത്തിന്റെ ഭാഗ്യം കടാക്ഷിച്ചത് യൂസഫിനെയാണ്.
പാണ്ടിക്കാട് പൂളമണ്ണയിലെ നെടുമ്പ സ്വദേശിയാണ് അമ്പത്തിയാറ് കാരനായ യൂസഫ്. സമ്മാനം അടിച്ചെന്ന് ഉറപ്പായതോടെ ടിക്കറ്റ് തുവ്വൂർ സർവീസ് സഹകരണ ബാങ്കിൽ ഏൽപ്പിച്ചു. പുളമണ്ണയിലെ പീവീസ് ലോട്ടറി ഏജൻസിയിൽ നിന്നാണ് യൂസഫ് ടിക്കറ്റെടുത്തത്. ആയിഷയാണ് യൂസഫിന്റെ ഭാര്യ.
മോഷണം പോയ 19 പവൻ സ്വർണം അഞ്ചാം നാൾ വീടിന് മുന്നിലെത്തിച്ച് മാന്യനായ കള്ളൻ