ak-47

ന്യൂഡൽഹി : ഇന്ത്യൻ സേനയിലെ വിവിധ വിഭാഗങ്ങൾ വർഷങ്ങളായി ഉപയോഗിക്കുന്ന എ.കെ.47 അടക്കമുള്ള കലാഷ്നിക്കോവ് തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം റഷ്യയുമായി ചേർന്ന് ഉത്തർപ്രദേശിലെ അമേത്തിയിലാണ് ആയുധ നിർമ്മാണ ഫാക്ടറി സ്ഥാപിക്കുക. കഴിഞ്ഞ വർഷം റഷ്യയിൽ സന്ദർശനം നടത്തിയ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനോട് ഇന്ത്യയിൽ കലാഷ്നിക്കോവ് തോക്കുകൾ നിർമ്മിക്കാൻ സഹകരണമാവശ്യപ്പെട്ട് നിർദ്ദേശം മുന്നോട്ട് വച്ചത് റഷ്യയാണ്. ഇന്ത്യൻ സൈന്യം കലാഷ്നിക്കോവ് തോക്കുകൾ മാറ്റി അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന സിഗ് സോർ റൈഫിളുകൾ വാങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നിർദ്ദേശം ഉയർന്നത്.

ലോകത്തിലെ മികച്ച ആയുധമായി പരിഗണിക്കുന്ന എകെ 47, എകെ 56 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കലാഷ്നിക്കോവ് തോക്കുകൾ രണ്ടാം ലോകമഹായുദ്ധ കാലത്താണ് രൂപരേഖ റഷ്യ തയ്യാറാക്കിയത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സൈനിക വിഭാഗങ്ങൾ കലാഷ്നിക്കോവ് തോക്കുകൾ ഉപയോഗിക്കുന്നുണ്ട്.