pulwama-father

പാറ്റ്‌ന: ഭാരത മാതാവിനു വേണ്ടി ഒരു മകനെ ഞാൻ ബലിനൽകി. അടുത്ത മകനെയും ഞാൻ പോരാടാൻ അയക്കും. ഭാരതാംബയ്‌ക്കായി അവനെയും സമർപ്പിക്കാൻ ഞാനൊരുക്കമാണ്. പക്ഷെ പാകിസ്ഥാന് ചുട്ടമറുപടി നൽകണം'- പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച രത്തൻ ഠാക്കൂർ എന്ന സൈനികന്റെ പിതാവിന്റെ വാക്കുകളാണിത്. ബിഹാറിലെ ഭഗൽപുർ സ്വദേശിയാണ് രത്തൻ.

ഇന്നലെ വൈകുന്നേരത്തോടെയാണ് ജമ്മു കാശ‌്‌മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരർ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്‌തുക്കൾ നിറച്ച സ്‌കോർപിയോ സി.ആർ.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2547 ജവാന്മാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്. ആക്രമണത്തിൽ 44 സൈനികർക്കാണ് ജീവൻ നഷ്‌ടമായത്. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിനു പിന്നിൽ. കാശ്‌മീർ സ്വദേശിയായ ആദിൽ അഹമ്മദ് ദർ ആണ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്‌തുക്കൾ നിറച്ച സ്‌കോർപിയോ ഓടിച്ചുകയറ്റിയത്.

ഭീകരാക്രമണത്തിനു പിന്നിലെ അക്രമികൾക്കും പിന്തുണച്ചവർക്കും ശക്തമായ മറുപടി ഉടൻ തന്നെ നൽകുമെന്ന് ഇന്ത്യ അറിയിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രി സമിതി യോഗത്തിലാണ് തീരുമാനം. കൂടാതെ വാണിജ്യതലത്തിൽ പാകിസ്ഥാന് നൽകിയിരുന്ന എം.എഫ്.എൻ (മോസ്‌റ്റ് ഫേവേർഡ് നേഷൻ) പദവിയും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

CRPF Personnel Ratan Thakur's (who lost his life in #PulwamaTerrorAttack ) father in Bhagalpur: I have sacrificed a son in Mother India's service, I will send my other son as well to fight, ready to give him up for Mother India, but Pakistan must be given a befitting reply.#Bihar pic.twitter.com/rI6cM38Agh

— ANI (@ANI) February 15, 2019