kaumudy-news-headlines

1. പുല്‍വാമ ഭീകരാക്രമണത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാന് ശക്താമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്ഥാന്റെ സ്വപ്നം നടക്കില്ല. ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ദുരന്തത്തിന് മേല്‍ രാഷ്ട്രീയം പാടില്ല. ആഗോള ഭീകരതയ്ക്ക് എതിരായ ഉടമ്പടി ഒപ്പിടാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണം എന്നും കേന്ദ്രമന്ത്രി സമിതി യോഗത്തിന് ശേഷം പ്രധാനമന്ത്രി

2. പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് നേരിട്ട് പങ്കെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നയതന്ത്ര നടപടികള്‍ സ്വീകരിക്കും. പാകിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കും. ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ജെയ്റ്റ്ലി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ എല്ലാ രാഷ്ട്രീയപരിപാടികളും റദ്ദാക്കി.

3. വാണിജ്യ തലത്തില്‍ പാകിസ്ഥാന് നല്‍കിയിരുന്ന സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ റദ്ദാക്കി. വാഗാ അതിര്‍ത്തി വഴിയുള്ള വ്യാപാരവും ഇന്ത്യ അവസാനിപ്പിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാളെ സര്‍വകക്ഷിയോഗം ചേരും. സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നത്. യോഗത്തില്‍ പ്രതിരോധ- ആഭ്യന്തര- വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷേ ഉപദേഷ്ടാവ് അജിത് ഡോവലും സേനാ മേധാവിമാരും പങ്കെടുത്തു. ഉച്ചയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പുല്‍വാമയില്‍ സന്ദര്‍ശനം നടത്തും. 12 അംഗ എന്‍.ഐ.എ സംഘവും പുല്‍വാമയിലെത്തും

4. കാശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ വൈകിട്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 39 ജവാന്മാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പുല്‍വാമയില്‍ മരിച്ചവരില്‍ ഒരു മലയാളി ജവാനും. വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാറാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എണ്‍പത്തിരണ്ടാം ബെറ്റാലിയന്‍ സി.ആര്‍.പി.എഫ് സൈനികനാണ് വസന്ത് കുമാര്‍. കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ പ്രത്യേക വായുസേന വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കും. പിന്നീട് ഔദ്യോഗിക ബഹുമതികളോടെ സ്വദേശങ്ങളിലേക്ക് കൊണ്ടു പോകും

5. അതിനിടെ, ആക്രമണം നടന്നത് ഇന്റലിജന്‍സ് വീഴ്ച എന്ന് സമ്മതിച്ച് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. സ്‌ഫോടക വസ്തുകളുമായി വാഹനം നീങ്ങിയത് അറിഞ്ഞില്ല. ചാവേറാകാന്‍ യുവാക്കളെ പരിശീലിപ്പിക്കുന്നത് അറിയില്ലായിരുന്നു എന്നും ഗവര്‍ണര്‍. പാകിസ്ഥാന് എതിരെയും ഗവര്‍ണറുടെ വിമര്‍ശനം. ആക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്റെ വാദം അസംബന്ധം. പാകിസ്ഥാനില്‍ തീവ്രവാദികള്‍ ഇന്ത്യയെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ആക്രമണം പാകിസ്ഥാന്റെ നിരാശയില്‍ നിന്നെന്നും ഗവര്‍ണര്‍

6. ഭീകാരക്രമണത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയും. തീവ്രവാദികളെ സഹായിക്കുന്നതും അഭയം നല്‍കുന്നതും പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഇന്ത്യയുമായുള്ള ഭീകര വിരുദ്ധ സഹകരണം ശക്തമാക്കും എന്ന് വൈറ്റ് ഹൗസില്‍ ഇറക്കിയ പത്രക്കുറിപ്പില്‍ അമേരിക്ക. ഭീകരാക്രമണത്തില്‍ അനുശോചനം അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും.

7. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിയ്ക്കായി വലവിരിച്ച് പൊലീസ്. ഇമാമിന് എതിരെ വിതുര പൊലീസ് മാനഭംഗക്കേസ് ചുമത്തിയതോടെ പ്രതി ഇന്ന് പൊലീസില്‍ കീഴടക്കാന്‍ സാധ്യത. ഇമാമിന് എതിരെ പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയതോടെ മുന്‍കൂര്‍ജാമ്യം തേടാനുള്ള ഖാസിമിയുടെ നീക്കത്തിനും തിരിച്ചടി. കീഴടങ്ങാനുള്ള നീക്കം, ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നും കീഴടങ്ങുന്നതാണ് അഭികാമ്യം എന്ന നിയമോപദേശത്തെ തുടര്‍ന്ന്.

8. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് എതിരെയും അന്വേഷണം. പൊലീസിന്റെ നീക്കം, ഇമാമിന് എതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും ഇളയച്ചനും നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയ അടിസ്ഥാനത്തില്‍. ഇമാം തന്നെ പീഡിപ്പിച്ചതായി ഡോക്ടറോടും ചൈല്‍ഡ് ലൈന്‍ വനിതാ സി.ഐയോടും പെണ്‍കുട്ടി ഇന്നലെ രഹസ്യ മൊഴി നല്‍കിയിരുന്നു. സ്‌കൂളില്‍ പോയ തന്നെ ഇമാ നിര്‍ബന്ധിച്ച് ആളൊയിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നു എന്ന് പെണ്‍കുട്ടിയുടെ മൊഴി.

9. ലോകകേരള സഭ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന് ഇന്ന് ദുബായില്‍ തുടക്കം. ഇത്തിസലാത്ത് അക്കാദമിയില്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ദുബായ് വേദിയാകുന്നത് ലോകകേരള സഭയുടെ ആദ്യ മേഖലാ സമ്മേളനത്തിന്. ഏഴ് ഉപസമിതികള്‍ തയ്യാറാക്കിയ ശുപാര്‍ശകളില്‍ മേലുള്ള ചര്‍ച്ചകള്‍ നടക്കും.

10. പ്രവാസികള്‍ക്കുള്ള ക്ഷേമപദ്ധതികളും മുഖ്യമന്ത്രി സമ്മേളനത്തില്‍ പ്രഖ്യാപിക്കും. ഗള്‍ഫിലെ പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുന്‍നിറുത്തിയുള്ള സമഗ്രമായ ചര്‍ച്ചയാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, കെ.സി ജോസഫ് എം.എല്‍.എ, പ്രമുഖ വ്യവസായികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും