crpf

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ ഭീകരാക്രമണം നടത്തിയവർക്ക് തക്കതായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. നാൽപ്പത്തിയഞ്ച് ജവാൻമാരുടെ വീരമൃത്യുവിന് ഇന്ത്യ മറുപടി നൽകണം. പാകിസ്ഥാനുമായി നമുക്ക് ചർച്ച നടത്താമെന്നും പക്ഷേ ഇത്തവണ അത് മേശയ്ക്ക് ഇരുവശത്തും ഇരുന്നല്ല യുദ്ധക്കളത്തിൽ മതിയെന്നുമാണ് ഗംഭീറിന്റെ ട്വീറ്റ്. ഇത്രത്തോളം സഹിച്ചത് മതിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടി നൽകണമെന്ന ആവശ്യം രാജ്യമെമ്പാടും ഉയരുകയാണ്. അതെ സമയം വീണ്ടുമൊരു സർജിക്കൽ സ്‌ട്രൈക്കിനുള്ള സാദ്ധ്യത ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ച നടക്കുമെന്ന അഭ്യൂഹമാണ് ദേശീയ മാദ്ധ്യമങ്ങൾ വാർത്ത ആക്കിയിരിക്കുന്നത്. 2016ൽ നടന്ന ഉറി ഭീകരാക്രമണത്തേക്കാൾ വലിയ ആക്രമണമാണ് ഇന്നലെ കാശ്മീരിൽ നടന്നത്.

Yes, let’s talk with the separatists. Yes, let’s talk with Pakistan. But this time conversation can’t be on the table, it has to be in a battle ground. Enough is enough. 18 CRPF personnel killed in IED blast on Srinagar-Jammu highway https://t.co/aa0t0idiHY via @economictimes

— Gautam Gambhir (@GautamGambhir) February 14, 2019