india-pak

കഴിഞ്ഞ ദിവസം സി.ആർ.പി.എഫ് സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും ജനങ്ങൾ ഇനിയും മോചിതരായിട്ടില്ല. ഈ ആക്രമണം കൊണ്ട് ഇന്ത്യൻ സൈനികരുടെ ആത്മവീര്യം തകർക്കാമെന്ന് വിഘടനവാദികൾ കരുതുന്നുവെങ്കിൽ അവർക്ക് തെറ്റിയെന്ന് ചരിത്രത്തിലെ ഒരേട് എടുത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുകയാണ് ഒരു യുവാവ്. അൻപത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യ പാക് യുദ്ധത്തിൽ പാക് ഹൃദയമായ ലാഹോർ നഗരത്തിനടുത്ത് വരെ നൂറ് കണക്കിന് ഇന്ത്യൻ ടാങ്കുകൾ എത്തി. വേണമെങ്കിൽ മിനിട്ടുകൾ കൊണ്ട് ആ നഗരത്തിനെ ചുട്ട് ചാമ്പലാക്കാൻ കഴിയുമായിരുന്നെങ്കിലും ഒരു വെടിപോലും പൊട്ടിക്കാതെ സമാധാനം മാത്രം ലക്ഷ്യം വച്ച് അവർ മടങ്ങുകയായിരുന്നു.

അന്ന് ഇന്ത്യൻ സൈന്യത്തിന് നൈറ്റ് വിഷൻ ഉപകരണങ്ങളോ, മികച്ച തോക്കുകളോ ഉണ്ടായിരുന്നില്ല. ആ കാലത്താണ് ഇന്ത്യൻ സൈന്യം പാക്കിസ്ഥാന്റെ ഹൃദയഭൂമിയിൽ ടാങ്ക് എത്തിച്ചത്. ഭീകരാക്രമണം കൊണ്ട് ഇന്ത്യൻ സൈന്യം ഭയന്നു വിറച്ചു എന്നൊക്കെ കരുതുന്നവര് ചരിത്രം മറന്നവരാകാനേ സാധ്യതയുള്ളൂവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീകാന്ത് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീനഗറിന് 30 കിലോമീറ്ററിന് അടുത്താണത്രെ ഇന്നലെ സൈനികർ ആക്രമിക്കപ്പെട്ടത്..
50 വർഷം മുൻപ് ലാഹോറിന് 10 കിലോ മീറ്റർ ..ഓർക്കണം,വെറും 10 കിലോമീറ്റർ അടുത്ത് നൂറു കണക്കിന് ഇന്ത്യൻ ടാങ്കുകൾ എത്തി. കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിൽ ആ നഗരം ഒട്ടാകെ തകർക്കാൻ മിനുട്ടുകൾ കൊണ്ട് ഇന്ത്യൻ സേനക്ക് സാധിക്കുമായിരുന്നു.

ഒരു വെടി പൊലും നഗരത്തിന് നെരെ തൊടുക്കാതെയാണ് അന്ന് ഇന്ത്യൻ സൈന്യം അവിടുന്ന് പിൻവാങ്ങിയത് കാരണം ഒന്നെയുള്ളു അന്നും ഇന്ത്യ ആഗ്രഹിച്ചത് നശീകരണം ആയിരുന്നില്ല മറിച്ചു സുസ്ഥിരമായ സമാധാനം...

നൈറ്റ് വിഷൻ ഉപകരണങ്ങൾ പൊയിട്ട് മര്യാദക്ക് തോക്കുകൾ പൊലും ആവശ്യത്തിന് ലഭ്യമല്ലാതിരുന്ന കാലത്തു, ഒരു ബ്രഹ്മോസ് മിസൈലോ, അഗ്നി മിസൈലോ ഒന്നും ഇല്ലാതിരുന്ന കാലത്താണ് ഇന്ത്യൻ സൈന്യം പാക്കിസ്ഥാന്റെ ഹൃദയഭൂമിയിൽ ടാങ്ക് എത്തിച്ചത്.

ഭീകരാക്രമണം കൊണ്ട് ഇന്ത്യൻ ആർമി ഭയന്നു വിറച്ചു എന്നൊക്കെ കരുതുന്നവര് ചരിത്രം മറന്നവരാകാനേ
സാധ്യതയുള്ളൂ..

ലാഹോർ പൊലീസ് സ്റ്റേഷന് മുന്നില് ഇന്ത്യൻ സൈനികർ.